സിസ്റ്റം അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവയുടെ വിശദാംശം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികയിലോ സമാന ശമ്പള സ്‌കെയിൽ നിഷ്‌കർച്ചിട്ടുള്ള യോഗ്യതയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ നിയമനത്തിനുള്ള നടപടി സ്വീകരിക്കും.
താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന ഏപ്രിൽ 10നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
ട്രസ്റ്റി നിയമനം
ആലത്തൂര്‍ താലൂക്കിലെ കോട്ടായി ശ്രീ ചിമ്പ ക്ഷേത്രത്തിലും കുത്തനൂര്‍ ശ്രീ കോതമംഗലം ശിവക്ഷേത്രത്തിലും ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
ലീഗല്‍ ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ നിയമനം
സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴിലെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ (എല്‍.എ.ഡി.എസ്) ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ന്റ്/പ്യൂണ്‍ നിയമനം നടത്തുന്നു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബിരുദം, വേര്‍ഡ് പ്രോസസിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റിനും ബിരുദം, വേര്‍ഡ് ആന്‍ഡ് ഡാറ്റാ പ്രൊസസിങ്, ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്(ടെലിഫോണ്‍, ഫാക്സ് മെഷീന്‍, സ്വിച്ച് ബോര്‍ഡ് തുടങ്ങിയവ) ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് റിസപ്ഷനിസ്റ്റ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കും പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അറ്റന്‍ന്റിനും അപേക്ഷിക്കാം.
പ്രായപരിധി 2023 ഫെബ്രുവരി 28 ന് 35 വയസ് കവിയരുത്. ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 60 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം www.kelsa.nic.in ലും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസിലും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിക്ക് മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 9188524181.
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന ചിറ്റൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.
ഫാര്‍മസിസ്റ്റ് ഒഴിവ്
ഉപ്പുതറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പിയിലേക്ക് ഫാര്‍മസിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത - ബാച്ചിലര്‍ ഓഫ് ഫാര്‍മസി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും തദ്ദേശിയര്‍ക്കും മുന്‍ഗണന. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 29ന് (ബുധന്‍) 12 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നടത്തുന്ന അഭിമുഖത്തില്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ - 04869 244019.
ഡാറ്റ എൻട്രി ഓപ്പറേറ്റർ
ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഫോർ PMMY വർക്ക് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുളള സർവകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം 3 Year experience in Data Management Process Documentation and Web based reporting formats at state or district level wth Govt./ Non Govt./ IT based organization. പ്രായ പരിധി: 01.01.2023 ൽ 18-40 (നിയമാനുസൃത വയസിളവ് അനുവദനീയം). ശമ്പളം: 25,750. ഉദ്യോഗാര്‍ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഏപ്രിൽ 17നു മുമ്പായി രജിസ്റ്റർ ചെയ്യണം.