Updated on: 25 July, 2022 7:18 AM IST
Today's Job Vacancies (25/07/2022)

പ്രോഗ്രാമർ കരാർ നിയമനം

കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻജികളുടെ സമയബന്ധിത പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിലുള്ള പ്രോഗ്രാമർമാരുടെ ഒരു പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എന്നിവയിൽ ബി.ടെക്/ ബി.ഇ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ എന്നിവയിൽ ഉള്ള ഫസ്റ്റ് ക്ലാസ് ബിരുദം. പ്രോഗ്രാമിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/07/2022)

പ്രായപരിധി 36 വയസ്. പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരികളുടെ പേര് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ ഓൺലൈനായി സെന്ററിന്റെ വെബ്‌സൈറ്റിൽ ജൂലൈ 30 ന് നാല് മണിക്ക് മുൻപ് അപ്‌ലോഡ് ചെയ്യണം. വെബ്‌സൈറ്റ്: www.ksrec.kerala.gov.in.

വെറ്ററിനറി സർജൻ ഒഴിവ്

സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ്) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. അപേക്ഷകർക്ക് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദം (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 39,500 രൂപ. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/07/2022)

യു.എ.ഇ.യിലെ സ്‌കുളിലേക്ക് നിയമനം

യു.എ.ഇ.യിലെ അബുദാബിയിലുള്ള ഇന്ത്യൻ സി.ബി.എസ്.സി. സ്‌കൂളിൽ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു

ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം.

ലൈബ്രേറിയൻ തസ്തികയ്ക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും അഭികാമ്യം.

സപ്പോർട്ട് സ്റ്റാഫ് തസ്തികയ്ക്ക് പത്താംക്ലാസ് വിജയിച്ചിരിക്കണം. ടീച്ചർ അസിസ്റ്റന്റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.

പ്രായം 45 വയസ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബന്ധം. ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു.എ.ഇ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 31ന് മുമ്പ് വിശദമായ ബയോഡേറ്റ jobs@odepc.in ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.  ഫോൺ: 0471-2329441/42, 7736496574.

ബന്ധപ്പെട്ട വാർത്തകൾ: എൻടിപിസിയിലെ 60 എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഒ.ഡി.ഇ.പി.സി മുഖേന നഴ്‌സുമാർക്ക് അവസരം

യു.കെയിലെ പ്രമുഖ ആശുപത്രികളിൽ നിയമനത്തിനായി നഴ്‌സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളിൽ ഐ.സി.യു, എമർജൻസി, ഓപ്പറേഷൻ തിയറ്റർ, ഒ.പി.ഡി മെഡിക്കൽ ആൻഡ് സർജിക്കൽ മേഖലകളിൽ ഏതിലെങ്കിലും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികളൾ IELTS/ OET ടെസ്റ്റിൽ എൻ.എം.സി നിഷ്‌കർഷിക്കുന്ന സ്‌കോർ നേടിയിരിക്കണം. താത്പര്യമുള്ളവർ ആഗസ്റ്റ് 15ന് മുമ്പ് വിശദമായ ബയോഡേറ്റയും IELTS/ OET സ്‌കോർഷീറ്റും glp@odepc.in എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.

യു.കെയിൽ ക്ലിനിക്കൽ അഡൈ്വസർ അവസരം

ഒ.ഡി.ഇ.പി.സി മുഖേന യുകെയിൽ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആംബുലൻസ് സർവീസിൽ സീനിയർ ക്ലിനിക്കൽ അഡൈ്വസർ ഒഴിവുണ്ട്. നഴ്സിംഗ് ഡിഗ്രിയും പ്രമുഖ ആശുപത്രികളിൽ ഐസിയു, എമർജൻസി, ക്യാഷ്വാലിറ്റി മേഖലകളിൽ ഏതെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള, ഐഇഎൽടിഎസ്/ഒഇടി ടെസ്റ്റിൽ എൻഎംസി നിഷ്‌കർഷിക്കുന്ന സ്‌കോർ നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും ഐഇഎൽടിഎസ്/ഒഇടി സ്‌കോർഷീറ്റും hor@odepc.in ൽ അയക്കണം. അവസാന തീയതി ആഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in സന്ദർശിക്കുക.

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരുടെ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കളെ വകുപ്പിന്റെ ക്ഷേമ പദ്ധതികളുടെ നിര്‍വഹണത്തില്‍ പങ്കാളികളാക്കി ജോലി പരിചയം ആര്‍ജ്ജിക്കുന്നതിനും വികസന പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും അവസരമൊരുക്കുന്ന നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവരെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

നിയമന യോഗ്യതകള്‍ : ഉദ്യോഗാര്‍ഥികള്‍ പട്ടികജാതിവിഭാഗത്തില്‍ നിന്നും ഉള്ളവരായിരിക്കണം. വിദ്യാഭ്യാസയോഗ്യത - എം.എസ്.ഡബ്യൂ, പ്രായപരിധി 21-35, പ്രതിമാസ ഓണറേറിയം 20,000 രൂപ. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി രണ്ട് വര്‍ഷം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടിക ജാതിവികസന ഓഫീസില്‍ ആഗസ്റ്റ് അഞ്ചു വരെ അപേക്ഷിക്കാം. കൂടുതല്‍വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതിവികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതിവികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി ഓഫീസര്‍ അറിയിച്ചു.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍  വയലത്തലയിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒരു ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസായിട്ടുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

45 വയസ് കഴിയാത്ത നല്ല കായികശേഷിയുളളവര്‍ക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്ക് പരിരക്ഷ നല്‍കുന്ന കാര്യത്തില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 11 ന് പ്രായം, പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വയലത്തല പുതുമണ്ണിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍ : 9497471849.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍  വയലത്തലയിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒരു ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസായിട്ടുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

45 വയസ് കഴിയാത്ത നല്ല കായികശേഷിയുളളവര്‍ക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്ക് പരിരക്ഷ നല്‍കുന്ന കാര്യത്തില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 11 ന് പ്രായം, പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വയലത്തല പുതുമണ്ണിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍ : 9497471849.

വാക്- ഇന്‍ ഇന്റര്‍വ്യൂ 29 ന്

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്- ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരായിരിക്കണം. പ്രായം 18 നും - 35 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29ന് രാവിലെ 11 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തിരിച്ചറിയാന്‍ രേഖ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വാക്- ഇന്‍ ഇന്റര്‍വ്യൂന് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04924 253347, 9847745135

English Summary: Today's Job Vacancies (25/07/2022)
Published on: 24 July 2022, 10:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now