താത്ക്കാലിക ഒഴിവ്
നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്വൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്ററിന്റെയും കമ്പ്വൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തിയിലും നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 28ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.
ഡെമോൺസ്ട്രേറ്റർ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എൻജിനിയറിംഗ് ഡിപ്ലോമയും, ട്രേഡ്സ്മാൻ തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്, ഐടിഐ, എൻ.ടി.സി, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി (യോഗ്യതയുള്ളവരുടെ അഭാവത്തിൽ എൻജിനിയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും). യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടഫിക്കറ്റുകളും ബയോഡേറ്റയും സഹിതം രാവിലെ 10ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: gptcnedumkandam.ac.in, 04868 234082.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/09/2022)
യോഗ ഇന്‍സ്ട്രക്ടരുടെ ഒഴിവ്
നിരണം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ്മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് മാസം 8000രൂപ നിരക്കില്‍ 40 വയസില്‍ താഴെ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഗവണ്‍മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗപരിശീലന സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള യോഗ പി ജി സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎന്‍വൈഎസ് , എം എസ് സി (യോഗ), എം ഫില്‍ (യോഗ)സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെളളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം അപേക്ഷിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാല്. അപേക്ഷ അയക്കേണ്ട വിലാസം:-മെഡിക്കല്‍ ഓഫീസര്‍, ഗവ. ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി,നിരണം,പത്തനംതിട്ട 689 621.
ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ വകുപ്പുകളിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 27 ന്
ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, വെല്‍ഡര്‍, ടൂള്‍ ആന്റ് ഡൈ മേക്കര്‍, മെക്കാനിക്ക് ട്രാക്ടര്‍, വയര്‍മാന്‍, മെക്കാനിക് ഡീസല്‍, മെക്കാനിക്ക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലയന്‍സ്, സര്‍വേയര്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ തുടങ്ങിയ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10 ന് നടക്കും.
അസല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. യോഗ്യത - എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും /ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍: 0479 2452210.
ബന്ധപ്പെട്ട വാർത്തകൾ: എസ്.ബി.ഐ യിലെ ക്ലറിക്കൽ കേഡറിൽ 5486 ഒഴിവുകൾ; ശമ്പളം 17,900 രൂപ മുതൽ 47,920 രൂപ വരെ
അഭിമുഖം ഒക്ടോബര്‍ ആറിന്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു.
താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. യോഗ്യത - ബിഎസ്സി എംഎല്‍ടി/ഡിഎംഎല്‍ടി (ബ്ലഡ് ബാങ്ക് പരിചയം ഉളളവര്‍ക്ക് മുന്‍ഗണന). ഫോണ്‍ : 0468 2222364.
ഐ.റ്റി അസിസ്റ്റന്റ് നിയമനം
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലും ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസിലും ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ ബിരുദധാരികളും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രവീണ്യമുളള പട്ടിക വര്‍ഗക്കാരെ ഐ.റ്റി അസിസ്റ്റന്റായി നിയമിക്കുന്നു. യോഗ്യത - പ്ലസ്ടു പാസ്, ഡിസിഎ/ഡിറ്റിപി (ഗവ. അംഗീകൃ സ്ഥാപനത്തില്‍ നിന്നും) ഐടിഐ/പോളിടെക്നിക്ക്.
പ്രായപരിധി - 21-35. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, വേഡ്/എക്സെല്‍ എന്നിവയില്‍ പ്രാവീണ്യം അഭിലഷണീയം. പ്രതിമാസ ഓണറേറിയം 15000 രൂപ. നിയമന കാലാവധി 2023 മാര്‍ച്ച് 31 വരെ. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 28 ന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 04735 227703.
ട്രേഡ്സ്മെൻ താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രെഡ്‌സ്മാന്റെ താത്കാലിക ഒഴിവുണ്ട്. ഇൻസട്രുമെന്റേഷന് എൻജിനിയറിങ്ങിൽ ഡിപ്ലോമ, ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ മൂന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഇന്റർവ്യൂ 28 ന്
എറണാകുളം ജില്ലയിൽ എൻ.സി.സി/ സൈനിക ക്ഷേമ വകുപ്പുകളിലേക്കുള്ള ഡ്രൈവർ ജി.ആർ II (എച്ച് ഡി വി) (എക്സ് സർവീസ്മെൻ മാത്രം) 5-ാമത് എൻ.സി.എ - എസ്.സി (കാറ്റഗറി നമ്പർ. 245/2021) എന്ന തസ്തികയ്ക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ എറണാകുളം മേഖലാ ഓഫീസിൽ സെപ്റ്റംബർ 28 ന് രാവിലെ 9.30 ന് നടക്കും. ഇന്റർവ്യൂവിന് അഡ്മിറ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. വ്യക്തിഗത അറിയിപ്പ് നൽകില്ല. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് പങ്കെടുക്കാൻ പാടുള്ളൂ. വിശദ വിവരങ്ങൾക്ക് ഫോൺ : 0484 - 29 88857