കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഗവേഷണകേന്ദ്രമായ സിഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ ആര്‍ ആന്‍ഡ് ഡിസി ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വെള്ളയമ്പലം, തിരുവനന്തപുരത്ത്, താഴെപറയുന്ന തൊഴിലധിഷ്ഠിത എം.ടെക്‌പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് വാക് ഇൻ പ്രവേശനം നടത്തുന്നു.
-
എംടെക് (വിഎല്‍എസ്‌ഐ ആന്‍ഡ് എംബഡഡ്‌സിസ്റ്റംസ് )
-
എംടെക്(സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി)
എസ് സി / എസ് ടി കാറ്റഗറി സീറ്റൊഴിവ്- 1 (സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി).
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് (erdciit.ac.in) സന്ദര്‍ശിക്കുകയോ ഫോണില്‍ (8547897106, 9446103993, 81388997025- 04712723333- Extn: 250, 318) ബന്ധപ്പെടുകയോ ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: സിഐഎസ്എഫിലെ 787 കോൺസ്‌റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; ശമ്പളം 21,700 - 69,100 രൂപ
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിലവിൽ ഒഴിവുള്ള സി.എ ടു എം.ഡി തസ്തികയിലേക്ക് (10480 – 18300 ശമ്പള സ്കെയിലിൽ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ hrksmdfc@gmail.com എന്ന ഇ-മെയിൽ വഴി ഓൺലൈനായി സമർപ്പിക്കാം.
ഡെപ്യൂട്ടേഷൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ എൽ.ഡി. ക്ലാർക്ക് (ശമ്പള സ്‌കെയിൽ 26,500-60,700) തസ്തികയിൽ ഡെപ്യൂട്ടേഷനിൽ സേവനം ചെയ്യാൻ താത്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരായിരിക്കണം. അപേക്ഷ, ബയോഡാറ്റാ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ഡിസംബർ 15 നകം ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 (ഫേൺ നമ്പർ: 0471-2553540) എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/11/2022)
ഒമാനിൽ അധ്യാപക നിയമനം
ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് 4-5 വർഷം പ്രവൃത്തി പരിചയമുള്ള PGT ENGLISH അധ്യാപകരെയും 2-3 വർഷം പ്രവൃത്തി പരിചയമുള്ള PGT (ICT) അധ്യാപകരുടെയും നിയമനം നടത്തുന്നു. CBSE/ICSE സ്കൂളിൽ പ്രവൃത്തി പരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ വിശദമായ ബയോഡേറ്റ glp@odepc.in ലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.
വാക് ഇന്‍ ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ ഓണറേറിയം വ്യവസ്ഥയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ക്രിയാശരീര വകുപ്പ്, യോഗ്യത ക്രിയാശരീര എം.ഡി, ഒരു സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, സ്വസ്ഥവൃത്ത വകുപ്പ്, യോഗ്യത സ്വസ്ഥ വൃത്ത എം.ഡി വേതനം 35000 രൂപ. തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ 11 തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: നിഷിനെ ഭിന്നശേഷി മേഖലയിലെ സർവകലാശാലയാക്കിമാറ്റും: മന്ത്രി ഡോ. ആർ. ബിന്ദു
അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 28ന് വിദ്യാലയത്തില്‍ നടക്കും. അഭിമുഖത്തില്‍ പങ്കൈടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോപ്പി, ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ എത്തണം. രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. വെബ്സൈറ്റ്: www.chenneerkara.kvs.ac.in ഫോണ്‍: 0469 2 256 000.
സ്പെഷ്യല്‍ എജ്യുകേറ്റര്‍ നിയമനം
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ സ്പെഷ്യല്‍ എജ്യകേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 26ന് രാവിലെ 10ന് വിദ്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമ പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസിലും mallapuram.kvs.ac.in ലും ലഭിക്കും.
അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് എം ജി എൻ ആർ ഇ ജി എസ് വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ താൽക്കാലികമായി നിയമിക്കുന്നു. നവംബർ 30ന് ഉച്ചക്ക് രണ്ട് മണിക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി.എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 0497 2832055.
ലാബോറട്ടറി ടെക്നീഷ്യൻ: ഇന്റർവ്യൂ 30ന്
ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലാബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (ഫസ്റ്റ് എൻ സി എ-എസ് ഐ യു സി നാടാർ-198/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് പി എസ് സി മലപ്പുറം ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ വഴി ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബായോഡാറ്റയും സഹിതം ഉദ്യോഗാർഥികൾ കൃത്യസമയത്ത് ഹാജരാകണം.
പ്രൊജക്ട് കൺസൾട്ടന്റ് നിയമനം
പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ആറളം ഫാം കൺസൾട്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 27. കൂടുതൽ വിവരങ്ങൾക്ക് ആറളം ഫാമിംഗ് കോർപ്പറേഷനുമായി ബന്ധപ്പെടുക. ഫോൺ: 8943243372, 9495182207.