Updated on: 27 July, 2022 10:55 AM IST
Today's Job Vacancies (27/07/2022)

സ്പീച്ച് തെറാപ്പിസ്റ്റ് നിയനം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് (കെ.എസ്.എസ്.എം ന്റെ ശ്രുതി തരംഗം പദ്ധതി പ്രകാരം) വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എ.എസ്.എൽ.പി/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എ.വി.റ്റി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമപ്രകാരമുള്ള പ്രായപരിധി ബാധകം. ഒരു വർഷമാണ് കാലാവധി. പ്രതിമാസ വേതനം 22,290 രൂപ. ഓഗസ്റ്റ് മൂന്നിനു രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ്, പ്രിൻസിപ്പളിന്റെ  കാര്യാലയത്തിലാണ് ഇന്റർവ്യൂ.

ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/07/2022)

വയോജന പരിപാലന കേന്ദ്രത്തിൽ ഒഴിവുകൾ

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വയോജന പകൽ പരിപാലന കേന്ദ്രം (സ്ത്രീകൾ) താമസക്കാരുടെ പരിചരണത്തിനായ മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ജൂലൈ 30ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. മൾട്ടി ടാസ് കെയർ പ്രൊവൈഡർ തസ്തികയിൽ രണ്ട് ഒഴിവുകൾ (സ്ത്രീകൾ) ഉണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം. വേതനം 18390 രൂപ. പ്രാപരിധി 50 വയസ്. ഇന്റർവ്യൂ സമയം രാവിലെ 9.30ന്.

ജെ.പി.എച്ച്.എൻ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം. വേതനം 24,520 രൂപയാണ്. പ്രായപരിധി 50 വയസ്. ഇന്റർവ്യൂ സമയം ഉച്ച്ക്ക് 1.30ന്.

ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർ, ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ എന്നിവർക്ക് പരിഗണന നൽകും. അപേക്ഷകർ വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് സഹിതം പൂജപ്പുര ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/07/2022)

വികലാംഗ വനിതാ സദനത്തിൽ ഒഴിവുകൾ

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വികലാംഗ വനിതാ സദനത്തിൽ നിലവിലുള്ള രണ്ട് മൾട്ടി ടാസ്‌ക്ക് കെയർ ഗിവർ ഒഴിവുകളിലേക്ക് വാക്ക് ഇൻഇന്റർവ്യൂ നടത്തുന്നു. 18,390 രൂപ ഓണറേറിയത്തിൽ കരാർ നിയമനമാണ്. ഭിന്നശേഷിക്കാരെ പരിചരിക്കുന്നതിൽ തൽപരതയും, മുൻപരിചയുമുള്ള എട്ടാം ക്ലാസ് പാസായ അൻപത് വയസിൽ താഴെ പ്രായമുള്ള വനിതകൾക്കാണ് അവസരം. താൽപ്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും സഹിതം ജൂലൈ 30നു രാവിലെ 10ന് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റിൽ ഒഴിവുകൾ

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന പദ്ധതികളിലെ നിയമനത്തിനായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രോജക്ട് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് അഞ്ചിനു വൈകിട്ട് അഞ്ചിന് മുമ്പ് (തപാലിലും, ഇ-മെയിലിലും) സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. വിലാസം: ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം 695001. ഫോൺ: 0471-232624, ഇ-മെയിൽ: environmentdirectorate@gmail.com.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/07/2022)

വനിത യോഗ പരിശീലകര്‍ക്ക് അപേക്ഷിക്കാം

വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കോഴഞ്ചേരി കീഴുകരയിലെ ഗവ.മഹിളാ മന്ദിരത്തില്‍ യോഗ പരിശീലനത്തിന് പരിചയസമ്പന്നരായ അംഗീകൃത യോഗ പരിശീലകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ള വനിത പരിശീലകര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് ഒന്നിന് 11ന് ഗവ. മഹിളാമന്ദിരത്തില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0468 2 310 057, 9947 297 363

വാക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താഴെ പറയുന്ന യോഗ്യത ഉള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിക്ക് ഹാജരാകണം. ബി.എ.എം.എസ്, എം.ഡി (കൗമാരഭ്യത്യം) എന്നിവയാണ്  യോഗ്യത.

ഇന്റർവ്യൂ 30ന്

സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശാ ഭവനിൽ (പുരുഷൻമാർ) ഒഴിവുള്ള കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ. തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 30ന് ഇന്റർവ്യൂ നടത്തും.

കെയർ പ്രൊവൈഡർക്ക് എട്ടാം ക്ലാസ് പാസായിരിക്കണമെന്നതാണു യോഗ്യത. പ്രായം 18നും 50(01/07/2022)നും മധ്യേ. നാല് ഒഴിവുണ്ട്. ഇന്റർവ്യൂ സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 വരെ. വേതനം 18,390 രൂപ. ജെ.പി.എച്ച്.എൻ പ്ല്‌സ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം. പ്രായം 18നും 50(01/07/2022)നും മധ്യേ. ഒരു ഒഴിവാണുള്ളത്. ഇന്റർവ്യൂ സമയം ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 വരെ. വേതനം 24,520 രൂപ.

തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച. വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചക്ക് ഹാജരാകണം. മാനസിക രോഗവിമുക്തരുടെ സംരക്ഷണത്തിന് താൽപ്പര്യവും സേവന താൽപ്പര്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ. വിവരങ്ങൾക്ക്: 0471 2341955.

അധ്യാപക ഒഴിവ്

ആലപ്പുഴ: കാക്കാഴം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോമേഴ്സ് (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 29ന് രാവിലെ 11ന് സ്‌കൂളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477-2272072, 9447597103.

English Summary: Today's Job Vacancies (27/07/2022)
Published on: 27 July 2022, 07:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now