മെഡിക്കൽ കൗൺസിലിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ മാനേജർ, പബ്ലിക് റിലേഷൻസ് ഓഫീസർ, എൽ.ഡി ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ഡി.റ്റി.പി ഓപ്പറേറ്റർ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്‌ക്രോസ് റോഡ് തിരുവനന്തപുരം -35 എന്ന വിലാസത്തിൽ ഒക്ടോബർ 11 ന് 5 മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.
ഡെപ്യൂട്ടേഷന് അപേക്ഷിക്കാം
സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, ക്ലാർക്ക് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.ssakerala.in.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.
പൊതുസ്ഥലംമാറ്റം അപേക്ഷ നൽകാം
സംസ്ഥാനത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2023-24 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ ഒക്ടോബർ 31 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾ www.dhsetransfer.kerala.gov.in ൽ ലഭിക്കും.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഊർജതന്ത്ര വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകൻ / അധ്യാപികയുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒരു ഒഴിവുണ്ട്. താൽകാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. 55 ശതമാനം മാർക്കോടെ ഫിസിക്സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് / പിഎച്ച്ഡി അഭികാമ്യം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ 2ന് രാവിലെ 9.30ന് കോളജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2300484, 0471 – 2300485.
ചീഫ് ടെക്നിക്കൽ എക്സാമിനർ ഡെപ്യൂട്ടേഷൻ ഒഴിവ്
ധനകാര്യ (പരിശോധന – സാങ്കേതികം) വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം നം. 2324348/Admin-C2/9/2023/Fin). ഒക്ടോബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.