ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
നെടുമങ്ങാട് ഐ.റ്റി.ഡി.പിയിൽ ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18നും 42നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മൂന്നുമാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി രണ്ട് വൈകിട്ട് 4ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി പി ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812557.
ബന്ധപ്പെട്ട വാർത്തകൾ: എൽഐസിയിലെ അസി.അഡ്‌മിൻ ഓഫിസർമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ശമ്പളം
താത്കാലിക നിയമനം
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2022-23 പട്ടികവര്‍ഗ ഉപപദ്ധതി നൂതന പദ്ധതി ഉണ്ണിക്കൊരു മുത്തം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 12 വയസില്‍ താഴെയുളള പട്ടികവര്‍ഗ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനയും ഹെല്‍ത്ത് കാര്‍ഡ് നല്‍കലും തുടര്‍ പ്രവര്‍ത്തനങ്ങൾക്ക് സഹായിക്കുന്നതിനും കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസമുളള ജനറല്‍ നഴ്സിംഗ്, ബി.എസ്.സി നഴ്സിംഗ്, പാരാ മെഡിക്കല്‍ എന്നീ യോഗ്യതയില്‍ ഏതെങ്കിലുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പദ്ധതി കാലയളവിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 40 നും മധ്യേ. പ്രതിമാസ വേതനം 20000 രൂപ. നിയമന രീതി കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍. അപേക്ഷ അയക്കേണ്ട വിലാസം ട്രൈബര്‍ ഡവലപ്മെന്‍റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ 686669. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28 വൈകിട്ട് നാലു വരെ. വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, ജാതി തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. പ്രവര്‍ത്തന മേഖല കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പട്ടിക വര്‍ഗ സങ്കേതങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/01/2023)
ജോലി ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഹെല്‍പ്പര്‍ (കാര്‍പ്പന്‍റര്‍) തസ്തികയില്‍ മൂന്ന് താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി ഏഴിന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല). വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, എന്‍ടിസി കാര്‍പ്പന്‍റര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് സെൻട്രൽ റെയിൽവേയിൽ 4103 അപ്രന്റിസ് ഒഴിവുകൾ
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
എറണാകുളം മഹാരാജാസ് കോളേജ് കെമിസ്ട്രി വിഭാഗം സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കെമിസ്ട്രി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഇൻസ്ട്രുമെൻസിൽ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 31ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
അസി. പ്രോജക്ട് എൻജിനിയർ
കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.