ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: കൂടിക്കാഴ്ച സെപ്റ്റംബര്‍ 29-ന്
ആലപ്പുഴ: ചെങ്ങന്നൂര്‍ വനിത ഐ.ടി.ഐയില്‍ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), എംപ്ലോയബിലിറ്റി സ്‌കില്‍ എന്നിവയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 29-ന് രാവിലെ 10.30 ന് നടത്തും.
ലീഗല്‍ കൗണ്‍സിലര്‍ നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുന്നതിന് താത്ക്കാലികാടിസ്ഥാനത്തില്‍ ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. അപേക്ഷകര്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പ്രായം: 21- 40 വയസ്സ്. യോഗ്യത: നിയമ ബിരുദവും വക്കീലായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. സ്ത്രീകള്‍ക്ക് മുന്‍ഗണന.
ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ജാതി, യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ ഏഴിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0477-2252548
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/09/2022)
യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം
ആലപ്പുഴ: പുറക്കാട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത്് ആന്‍ഡ് വെല്‍നസ്സ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബി.എന്‍.വൈ.എസ് ബിരുദമോ, ബി.എ.എം.എസ് ബിരുദത്തോടൊപ്പം യോഗ പരിശീലന കോഴ്‌സ്/അംഗീകാരം ഉള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ഡിപ്ലോമ ഇന്‍ യോഗ കോഴ്‌സ്/യോഗ പി.ജി ഡിപ്ലോമയോ ഉള്ളവര്‍ക്ക് യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പം സഹിതം ഒക്ടോബര്‍ മൂന്നിന് രാവിലെ 11-ന് പുറക്കാട് ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 8000 രൂപ വേതനം ലഭിക്കും. പ്രായപരിധി 40 വയസ്.
കരാർ നിയമനം
ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്കും വിഴിഞ്ഞം റീജിയണൽ കൺട്രോൾ റൂമിലേക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക് അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത. പ്രായം 22നും 45നും മധ്യേ. വിവരങ്ങൾക്ക്: www.fisheries.kerala.gov.in.
അഭിമുഖം
അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകര്‍. നെടുമങ്ങാട്, സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം സ്‌കൂളില്‍ ഹാജരാണം. വിശദ വിവരങ്ങള്‍ക്ക്: 0472 2812686 മൊബൈല്‍ 9400006460
ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്‍സിലെ 37 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
മെഡിക്കൽ ഓഫീസർ നിയമനം
വിമുക്തി മിഷന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷൻ ആണ് യോഗ്യത. സൈക്യാട്രിയിൽ പി ജി അഭികാമ്യം. താൽപര്യമുള്ളവർ സെപ്റ്റംബർ 30ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ചേമ്പറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0497 2709709.
ഗസ്റ്റ് അധ്യാപക നിയമനം
ഷൊര്‍ണ്ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട്, ചാത്തന്നൂര്‍ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററുകളില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലെയ്സ് സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത എം.എ ഇംഗ്ലീഷ്, ബി.എഡ്, സെറ്റ്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഷൊര്‍ണ്ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2932197.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലമ്പുഴ വനിതാ ഐ.ടി.ഐ.യിലെ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ് ട്രേഡിലെ(എം.സി.ഇ.എ) ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷ ഡിപ്ലോ/ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാരായിരിക്കണം. ഇവരുടെ അഭാവത്തില്‍ പൊതുവിഭാഗക്കാരെയും പരിഗണിക്കും. കൂടിക്കാഴ്ച സെപ്റ്റംബര്‍ 29 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815181.
ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ വകുപ്പുകളിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
ഡോക്ടര്‍ - ലാബ് ടെക്നീഷ്യന്‍ നിയമനം
പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ നെല്ലിമേട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു. ഡോക്ടര്‍ക്ക് എം.ബി.ബി.എസും പെര്‍മനന്റ് രജിസ്‌ട്രേഷനും ലാബ് ടെക്‌നീഷ്യന് ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടിയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അഭിമുഖം ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ നടക്കും. ഫോണ്‍: 04923 232226, 9496047225.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് (മിനിമം 55 ശതമാനം മാര്‍ക്ക്) അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 28 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേപ്പാടി താഞ്ഞിലോടുള്ള സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 2822095, 9400006454.
ലൈബ്രേറിയന്‍ ഒഴിവ്
ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി പ്രകാരം സ്‌കൂളുകളില്‍ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. നിലവില്‍ ഒഴിവുകളുള്ള സ്‌കൂളുകളിലേക്കാണ് നിയമനം നടത്തുന്നത്. ലൈബ്രറി സയന്‍സില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 മുതല്‍ 45 വരെ. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 3ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
അഭിമുഖം 30ന്
അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കണ്ടറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ. നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വച്ച് സെപ്റ്റംബർ 30 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നതാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം സ്‌കൂളിൽ കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0472 2812686 മൊബൈൽ 9400006460.
ഹോം മാനേജർ, സെക്യൂരിറ്റി ഒഴിവുകൾ
വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് വീതമാണുള്ളത്.
ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ്സ്. 30-40പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 22,500 രൂപ വേതനം ലഭിക്കും.
സെക്യൂരിറ്റി തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.
നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2022 ഒക്ടോബർ 10ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം- 695002. ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com. വെബ്‌സൈറ്റ്: www.keralasamakhya.org.
ഫുൾ ടൈം കീപ്പർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 17ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.