പ്രിൻസിപ്പാൾ കരാർ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സ്വയം തയ്യാറാക്കിയ അപേക്ഷ ഏപ്രിൽ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471 2737246.
ബന്ധപ്പെട്ട വാർത്തകൾ: ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകൾ; 50,000 ദിര്‍ഹം വരെ ശമ്പളം
സിവിൽ എൻജിനീയർ, സൈറ്റ് എൻജിനീയർ തസ്തിക ഒഴിവ്
ഫിഷറീഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൽച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനീയർ ഒരു സൈറ്റ് എൻജിനീയർ തസ്തികകളിൽ ദിവസവേതനത്തിൽ ഒഴിവുകളുണ്ട്. സിവിൽ എൻജിനീയറിങിൽ ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 1,455 രൂപ വേതനമായി ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം തപാൽ മാർഗമോ, നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10നകം ലഭ്യമാക്കണം.
ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്എസ്ഇ) നിയമനം
പത്തനംതിട്ട ജില്ലാകളക്ടറേറ്റില്‍ ഇ-ഓഫീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്എസ്ഇ)മാരെ നിയമിക്കുന്നു. ജില്ലയിലെ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള വിവിധറവന്യു ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ജോലി. 2,52,000 രൂപാ വാര്‍ഷിക ശമ്പളം. പ്രായപരിധി 30.വിദ്യാഭ്യാസ യോഗ്യത: ബി.ടെക് (ഐ.ടി, സി.എസ്.ഇ , ഇ.സി.ഇ ) അല്ലെങ്കില്‍ എം.എസ്.സി ( കമ്പ്യൂട്ടര്‍ സയന്‍സ് ) ഒരു വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം.
അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ കോഴ്സ് ( ഹാര്‍ഡ് വെയര്‍, കംമ്പ്യൂട്ടര്‍, ഐ.ടി )രണ്ട് വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം. കൂടൂതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറം ലഭിക്കുന്നതിനും https://pathanamthitta.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.പൂരിപ്പിച്ച അപേക്ഷ ഫോറം ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 22 ന് വൈകുന്നേരം നാലു വരെ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/03/2023)
സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവ്
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവ്. കൂടിക്കാഴ്ച മാര്‍ച്ച് 31ന് രാവിലെ 11ന് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടക്കും. പ്രായപരിധി 40 വയസ്സ്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കുടിക്കാഴ്ചയില്‍ പങ്കെടുക്കാം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന.
സെക്കൻഡ് ഇന്നിംഗ്സ് ഹോം പദ്ധതിയിൽ ഒഴിവ്
കോട്ടയം: കൊല്ലം ഗവൺമെന്റ് എച്ച്.എൽ.എഫ്.പി.പി.ടി മുഖേന നടപ്പാക്കുന്ന സെക്കൻഡ്് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാാഫ്നഴ്സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്്തികയിലേക്ക് ഒഴിവുണ്ട്. ജി.എൻ.എം/ ബി.എസ്.സി രണ്ടുവർഷത്തെ പ്രവൃത്തിപരിചയമാണ് സ്റ്റാഫ് നഴ്സ് തസ്തികയുടെ യോഗ്യത. ഹൗസ്‌കീപ്പിംഗ് സ്റ്റാഫിന് എട്ടാം ക്ലാസും ഫിസിയോതെറാപ്പിസ്റ്റിന് അംഗീകൃത ഫിസിയോതെറാപ്പി ബിരുദവുമാണ് യോഗ്യത. പ്രായപരിധി 50 വയസ്.
hr.kerala@hlfppt.org, sihkollam@hlfppt.org എന്ന വിലാസത്തിൽ ഏപ്രിൽ നാലിനകം നൽകണം.
വിശദവിവരത്തിന് ഫോൺ: 7909252751, 871461996
ബന്ധപ്പെട്ട വാർത്തകൾ: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ഡോക്ടർ, സ്റ്റാഫ് നഴ്സ് നിയമനം
പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ പി നടത്തിപ്പിനായി ഡേക്ടറെയും സ്റ്റാഫ് നഴ്സിനെയും നിയമിക്കുന്നു. താൽപര്യമുള്ളവർ ഏപ്രിൽ മൂന്നിന് രാവിലെ 10.30ന് ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ലാബ് ടെക്നീഷ്യന്‍ നിയമനം
ഹോമിയോപ്പതി വകുപ്പില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 31 ന് രാവിലെ 10.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത: എം.എല്‍.ടി, പ്ലസ്ടു തത്തുല്യം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണം.