പ്രോജക്ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് സെപ്റ്റംബർ 5ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.kfri.res.in.
ആർ.സി.സിയിൽ നഴ്സിങ് അസിസ്റ്റന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 8ന് വൈകിട്ട് 3.30 നകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറമിനും: www.rcctvm.gov.in
ജോലി ഒഴിവ്
ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫീല്‍ഡ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 13 നകം യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ നേരിട്ട് ഹാജരാകണം.
എസ്.എസ്.എല്‍.സി/ തത്തുല്യം, സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിഷര്‍മാന്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ബാധകമാണ്). കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458 ഈ നമ്പറില്‍ ബന്ധപ്പെടുക.
ഗസ്റ്റ് അധ്യാപകനിയമനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ലക്ചറര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ അഞ്ചിന് നടത്തും. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ രാവിലെ 10നും ഗണിതശാസ്ത്ര വിഭാഗത്തില്‍ രാവിലെ 11 മണിക്കും ഫിസിക്സ് വിഭാഗത്തില്‍ രാവിലെ 11.30നും അഭിമുഖം നടത്തും.
യോഗ്യത : ഗണിതശാസ്ത്ര വിഭാഗത്തിലും ഫിസിക്‌സ് വിഭാഗത്തിലും ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തതുല്യം, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിടെക് ബിരുദം., വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രവൃത്തിപരിചയത്തിന്റെയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നിര്‍ബന്ധം.