ജൂനിയർ റിസർച്ച്‌ഫെല്ലോ
വിഴിഞ്ഞത്തെ കേന്ദ്രസമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ രണ്ട് ജൂനിയർ റിസർച്ച് ഫെലോയുടെയും രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471-2480224.
ബന്ധപ്പെട്ട വാർത്തകൾ: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിമാനത്താവളങ്ങളിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്, ഡിസൈനർ: നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 15 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കാം.
ഹൈക്കോടതിയിൽ ഒഴിവുകൾ
കേരള ഹൈക്കോടതിയിൽ മാനേജർ(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എൻജിനീയർ(ഒരു ഒഴിവ്), സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (മൂന്ന് ഒഴിവ്), സീനിയർ സിസ്റ്റം ഓഫിസർ (14 ഒഴിവ്) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ www.hckrecruitment.nic.in ൽ ലഭിക്കും.
ഗസ്റ്റ് അധ്യാപക നിയമനം
ചിറ്റൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ട്രേഡ്സ്മാന്‍ ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഒക്ടോബര്‍ 31 ന് രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 222174, 9400006486
ബന്ധപ്പെട്ട വാർത്തകൾ: IOCL ലെ 1720 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
താത്ക്കാലിക നിയമനം
ആലപ്പുഴ: കാവാലം ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്‌സ് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ ആറിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.
താല്ക്കാലിക ഇസ്ട്രക്ടർ നിയമനം
മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ ഐ.ടി.ഐ.യിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ(അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് നവംബർ ഒന്നിന് രാവിലെ 11 മണിക്കും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്കും അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങൾ പകർപ്പ് സഹിതം പേരാമ്പ്ര ഗവ.ഐ.ടി.ഐ.യിൽ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 9400127797.