അപേക്ഷ ക്ഷണിച്ചു
വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (ഒരു ഒഴിവ്), മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ട് ഒഴിവ്) തസ്തികയിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണു നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലിചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യാഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (ഒന്ന്) നിയമബിരുദം/ സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ (ഹോണറേറിയം പ്രതിമാസം 22,000/- രൂപ മാത്രം) ബിരുദം . സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവണ്‍മെന്റ് എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ (ഒന്ന്) എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം (മൂന്ന് വര്‍ഷം അഭികാമ്യം) (ഹോണറേറിയം പ്രതിമാസം 8,000- രൂപ മാത്രം) ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം.)
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ എയർഫോഴ്സ് ഗ്രൂപ്പ് സി സിവിലിയൻ തസ്തികളിലേയ്ക്ക് നിയമനം നടത്തുന്നു
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ ജൂണ്‍ 15-ന് വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയങ്ങളില്‍ 8281999057 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
ജോലി ഒഴിവ്
തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (സിവില്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനു സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത നിയമത്തില്‍ ബിരുദാനന്തര ബിരുദം, തൊഴില്‍ കമ്പനി നിയമങ്ങളില്‍ ഏഴു വര്‍ഷത്തില്‍ കുറയാതെയുള്ള സിവില്‍ കോടതിയിലെ പ്രാക്ടീസ് അല്ലെങ്കില്‍ തൊഴില്‍ പരിചയം ശമ്പള സ്‌കെയില്‍ : 91,600 - 2,14,400 പ്രായം 2022 ജനുവരി ഒന്നിന് 18- 50 വയസ് (നിയമാനുസൃത വയസ്സിളവ് ബാധകം )
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/06/2022)
നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18- ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് കം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
അസിസ്റ്റന്റ് പ്രൊഫസര്‍ താല്കാലിക നിയമനം
എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഫിസിക്‌സ് തസ്തികയിലേയ്ക്ക് താല്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ജൂണ്‍ 7ന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പം) ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.mer.ac.in).
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/06/2022)
ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്കിയലെ രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ നിയമനം നടത്തുന്നു. കരാറിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: rajivgandhiacademyforaviationtechnology.org.
കുക്ക് തസ്തികയില്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളില്‍ കുക്ക് തസ്തികയില്‍ ഒഴിവ്. കണ്‍സോളിഡേറ്റഡ് ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പത്താം കാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോടൊപ്പം ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ മറ്റ് ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നോ ഫുഡ് പ്രൊഡക്ഷനില്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂണ്‍ 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ താപാലായോ ഇ-മെയില്‍ വഴിയോ അയക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം -695003. ഇ-മെയില്‍: ddotvpm@gmail.com .ഫോണ്‍ -0471-2314238.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണി ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ് അദ്ധ്യാപകരുടേയും കൂടാതെ മ്യൂസിക് ടീച്ചറുടേയും ഓരോ ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും ബി.എഡുമാണ് യോഗ്യത. സ്പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ ഒഴിവിലേക്ക് പി.എസ്.എസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം.
വെള്ളപേപ്പറില്‍ വിശദമായി തയ്യാറാക്കിയ ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ പത്ത് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ തപാലായോ ഇ-മെയിലായോ അപേക്ഷിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിലാസം-സീനിയര്‍ സൂപ്രണ്ട്, ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍, വെള്ളായണി, തിരുവനന്തപുരം 695522 , ഇ-മെയില്‍: samgmrss@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2381601.