വാക് ഇൻ ഇന്റർവ്യൂ 26 ന്
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന 'സ്ത്രികളുടെയും കുട്ടികളുടെയും ഹോമിലേക്ക്' ഹോം മാനേജർ തസ്തികയിൽ വാക് ഇൻ ഇന്റർവ്യൂ 26 ന് രാവിലെ 11 ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. ഫോൺ : 0471 -2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.
ബന്ധപ്പെട്ട വാർത്തകൾ: കാനറാ ബാങ്കിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എന്നി തസ്‌തികകളിൽ ഒഴിവുകൾ
ചീഫ് ഓപ്പറേറ്റിങ് ഓഫീസർ
കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിരങ്ങൾക്ക്: www.nctichkerala.org.
ഗസ്റ്റ് അധ്യാപക ഒഴിവ്
താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്‌സ് & സയൻസ് കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് മലയാളം, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ബിസിനെസ് മാനേജ്‌മെൻറ്, കോമേഴ്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി കോളജിൽ നേരിട്ട് ഹാജരാകണം. ഇലക്‌ട്രോണിക്‌സ് മേയ് 24, മാത്തമാറ്റിക്‌സ് 26, മലയാളം 26, ബിസിനസ് മാനേജ്‌മെന്റ് & കൊമേഴ്‌സ് 2) എന്നിങ്ങനെയാണ് അഭിമുഖം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് gctanur.ac.in സന്ദർശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/05/2022)
ഇലക്ട്രിഷ്യൻ ട്രെയിനി നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഇലക്ട്രീഷ്യൻ (ട്രെയിനി) തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ 24ന് രാവിലെ 10 മണിക്ക് എത്തണം. എസ്.എസ്.എൽ.സി, ഐ.ടി.ഐ. ഇലക്ട്രീഷ്യൻ ട്രേഡ് സർട്ടിഫിക്കറ്റ് ആണ് യോഗ്യത.
ബന്ധപ്പെട്ട വാർത്തകൾ:ഫെഡറൽ ബാങ്കിൽ ജൂനിയർ മാനേജ്മെന്റ് ഓഫീസർമാരുടെ ഒഴിവുകൾ; ശമ്പളം 50000ത്തിന് മുകളിൽ!
ഡ്രൈവർ നിയമനം
തിരുവനന്തപുരം പട്ടംതാണുപിള്ള ഗവ.ഹോമിയോ ആശുപത്രി, പാലിയേറ്റീവ് യൂണിറ്റിന്റെ വാഹനം ഓടിക്കുന്നതിന് ദിവസവേതാനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കും. എസ്.എസ്.എൽ.സി യോഗ്യതുയും, ഹെവി വെഹിക്കിൾ ലൈസൻസും വേണം. 58 വയസാണ് പ്രായപരിധി. ഡ്രൈവർ തസ്തികയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ വിരമിച്ച ജീവനക്കാർക്ക് മുൻഗണന. അപേക്ഷ 23 നകം ലഭിക്കണം.
ട്രഷറി വകുപ്പിൽ നിയമനം
പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ, ടീം ലീഡർ തസ്തികകളിൽ ട്രിഷറി വകുപ്പിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 28നകം അപേക്ഷിക്കണം. തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നധരായവർ മാത്രം അപേക്ഷിച്ചാൽ മതി. വിശദവിവരങ്ങൾക്ക്: 9496000700.
ഫാര്‍മസിസ്റ്റ് അഭിമുഖം മെയ് 26ന്
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി മെയ് 26ന് വ്യാഴാഴ്ച രാവിലെ 9ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടക്കും. കേരള സര്‍ക്കാര്‍ അംഗീകൃത നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ് (എന്‍.സി.പി.), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (സി.സി.പി.) എന്നിവയിലേതെങ്കിലുമൊന്ന് വിജയിച്ച പതിനെട്ടിനും അമ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അധികയോഗ്യതയായി പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം.
ഓവര്‍സിയര്‍ അഭിമുഖം മെയ് 30ന്
വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള അഭിമുഖം മെയ് 30ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര്‍ ബയോഡാറ്റ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം (അസ്സലും, പകര്‍പ്പും) ഹാജരാകണം.