രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തതിനെ തുടർന്ന് വ്യാഴാഴ്ച രാജ്യത്തുടനീളം തക്കാളിയുടെ ചില്ലറ വിൽപന വില കിലോയ്ക്ക് 162 രൂപയായി ഉയർന്നു. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, മെട്രോ സിറ്റികളിൽ ചില്ലറ വിൽപനയിൽ തക്കാളി വില ഏറ്റവും ഉയർന്നത് കൊൽക്കത്തയിലാണ്, കിലോയ്ക്ക് 152 രൂപയും, ഡൽഹിയിൽ കിലോയ്ക്ക് 120 രൂപയും, ചെന്നൈയിൽ 117 രൂപയും, മുംബൈയിൽ 108 രൂപയുമാണ് വില.
വ്യാഴാഴ്‌ച ഒരു കിലോഗ്രാമിന് 95.58 രൂപയായിരുന്നു അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപന തക്കാളി വില. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും തക്കാളി വില ഉയർന്ന നിലയിൽ തന്നെ തുടർന്നു. ഡൽഹിയിലെ ഗുരുഗ്രാമിൽ ചില്ലറ വിൽപനയിൽ തക്കാളി വില കിലോഗ്രാമിന് 140 രൂപയിലും, ബെംഗളൂരുവിൽ 110 രൂപയിലും, വാരണാസിയിൽ 107 രൂപയിലും, ഹൈദരാബാദിൽ 98 രൂപയിലും ഭോപ്പാലിൽ 90 രൂപയിലുമാണ് വ്യാഴാഴ്ച തക്കാളിയുടെ വില.
സാധാരണഗതിയിൽ, വർഷത്തിലെ ജൂലൈ-ഓഗസ്റ്റ് മാസക്കാലയളവിൽ തക്കാളിയുടെ വില കുതിച്ചുയരാറുണ്ട്, കാരണം മൺസൂൺ സമയത്ത് മഴ മൂലം വളരെ പെട്ടെന്ന് നശിക്കുന്ന ചരക്കുകളുടെ വിളവെടുപ്പും ഗതാഗതവും ബാധിക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കനത്ത മഴ: കേരളത്തിൽ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Pic Courtesy: Pexels.com