Updated on: 26 June, 2023 12:37 PM IST
Tomato price rising in the country, Might cross 100 rupees per Kilo says report

രാജ്യത്ത് തക്കാളിയുടെ ദൗർലഭ്യം കാരണം, തക്കാളി കിലോയ്ക്ക് 100 രൂപയിലധികം ഉയരുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച പൊതു വിപണിയിൽ തക്കാളിയുടെ വില 80 രൂപ വരെ ഉയർന്നുവെന്ന് അധികൃതർ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം തക്കാളിയുടെ വിത്തിന്റെന കുറവാണ്, തക്കാളിയുടെ വില വർധനവിന് കാരണമെന്ന് അധികൃതർ പറഞ്ഞു.  

കഴിഞ്ഞ വർഷം ബീൻസ് വില കുതിച്ചുയർന്നതോടെ, കോലാറിലെ കർഷകർ ഈ വർഷം ബീൻസ് വിതയ്ക്കുന്നതിലേക്ക് മാറിയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു, എന്നാൽ കാലവർഷക്കെടുതിയിൽ വിളകൾ നാശമായി. കഴിഞ്ഞ മാസം വിലയിലുണ്ടായിരുന്ന ഇടിവാണ് കർഷകർക്ക് തക്കാളി കൃഷിയോട് താൽപര്യക്കുറവിന് കാരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു, മെയ് മാസത്തിൽ തക്കാളി വില കിലോയ്ക്ക് 3 മുതൽ 5 രൂപയായി കുറഞ്ഞു. 

ഡൽഹിയിലെ ആസാദ്പൂർ മൊത്തവ്യാപാര വിപണിയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തക്കാളി വില ഇരട്ടിയായി. തക്കാളി ക്ഷാമം കാരണം ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും തക്കാളി ലഭിക്കുന്നില്ലെന്നും ഇപ്പോൾ വിതരണത്തിനായി ബെംഗളൂരുവിനെ ആശ്രയിക്കുകയാണെന്നും ഒരു വ്യാപാരി പറഞ്ഞു. ഉള്ളിയും ഉരുളക്കിഴങ്ങും ഒഴികെയുള്ള മറ്റ് പച്ചക്കറികളുടെ വില ഉയരാൻ തുടങ്ങി. ഒരു കിലോ ബീൻസിന്റെ വില 120 രൂപ മുതൽ 140 രൂപ വരെയായി, കാരറ്റിന്റെ വില 100 രൂപയിൽ എത്തി. കാപ്‌സിക്കം വില കിലോയ്ക്ക് 80 രൂപ കടന്നു. പച്ചക്കറിയ്ക്ക് പുറമേ, മുട്ടയുടെ വില 7 മുതൽ 8 കിലോ വരെയായി ഉയർന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പ്, അരി വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ; പൊതുവിപണിയിൽ വിൽക്കാൻ നീക്കം

Pic Courtesy: Pexels.com 

English Summary: Tomato price rising in the country, Might cross 100 rupees per Kilo says report
Published on: 26 June 2023, 12:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now