രാജ്യത്ത് തക്കാളിയുടെ ചില്ലറ വിൽപന വില മുംബൈയിൽ കിലോയ്ക്ക് 200 രൂപയെന്ന റെക്കോഡിലെത്തി. വില വർദ്ധനവ് മൂലം തക്കാളി വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവ് നേരിട്ടു, ഇത് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി, ഉപഭോക്താക്കളുടെ അഭാവം മൂലം ചില പ്രദേശങ്ങളിൽ തക്കാളി കടകൾ അടച്ചിട്ടു.
തക്കാളിയുടെ മൊത്തത്തിലുള്ള വിളക്ഷാമവും, രാജ്യത്തുണ്ടായ അസാധാരണമായ മഴയും, വലിയ തോതിലുള്ള കേടുപാടുകളും കാരണം ജൂൺ മുതൽ തക്കാളിയുടെ വിലയും മറ്റ് അവശ്യ പച്ചക്കറികളുടെ വിലയും ക്രമാനുഗതമായി കുതിച്ചുയരുകയാണ്. ജൂണിൽ, തക്കാളിയുടെ വില കിലോയ്ക്ക് 30 രൂപയിൽ നിന്ന് ഇരട്ടിയായി വർദ്ധിച്ച് ജൂൺ 13 വരെ 50 മുതൽ 60 രൂപയായി, ഒടുവിൽ ജൂൺ അവസാനത്തോടെ കിലോയ്ക്ക് 100 രൂപ കടന്നു.
ജൂലൈ 3-ന് തക്കാളി കിലോയ്ക്ക് 160 രൂപ എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചു, ജൂലൈ 22 മുതൽ 23 വരെയുള്ള കണക്കനുസരിച്ച് തക്കാളി കിലോയ്ക്ക് 200 രൂപയുടെ റെക്കോർഡ് പിന്നിടുമെന്ന് വ്യാപാരികൾ പ്രവചിച്ചു. മറ്റ് പല പച്ചക്കറി വ്യാപാരികളും അവരുടെ സ്റ്റോക്ക് കുറയ്ക്കുകയോ പ്രതിദിനം 3 കിലോ മാത്രമായി പരിമിതപ്പെടുത്തുകയോ പോലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മിക്ക ഉപഭോക്താക്കളും തക്കാളി വില അന്വേഷിച്ച് വാങ്ങാതെ പോവുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ടെന്ന് വിൽപ്പനക്കാർ പറഞ്ഞു.
ഇതിനകം തന്നെ, പല വീടുകളിലും തക്കാളി ഉപഭോഗം ഗണ്യമായി കുറച്ചിട്ടുണ്ട്. ആഗസ്റ്റ് മാസത്തിൽ തക്കാളി വില ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷി കമ്മീഷണർ സുനിൽ ചവാൻ പറഞ്ഞു, തക്കാളിയുടെ വിതരണവും വിലയും സാധാരണ നിലയിലാകാൻ മൂന്ന് മാസം വരെ എടുത്തേക്കും. നിലവിൽ ഇഞ്ചി കിലോയ്ക്ക് 350 രൂപയും, മല്ലിയില ചെറിയ കുലയ്ക്ക് 50 രൂപയും, മുളക് കിലോയ്ക്ക് 200 രൂപ എന്നിങ്ങനെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ മഴ: ഇടിമിന്നലോട് കൂടിയ മഴയെ തുടർന്ന് 4 ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി
Pic Courtesy: Pexels.com