Updated on: 24 July, 2023 11:08 AM IST
Tomato price will decline soon: Govt will start online supply with subsidy

രാജ്യത്ത് തക്കാളിയുടെ ചില്ലറ വിൽപന വില വർധിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ വിളകളുടെ ലഭ്യത വർദ്ധിക്കുന്നതിനാൽ തക്കാളിയുടെ ചില്ലറ വില കുറയുമെന്ന് സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, മധ്യപ്രദേശിൽ നിന്നും പുതിയ വിളയുടെ വരവ് വർദ്ധിക്കുന്നതോടെ തക്കാളിയുടെ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി അശ്വിനി കുമാർ ചൗബെ രാജ്യസഭയിൽ രേഖാമൂലം പറഞ്ഞു.

തക്കാളി വില വർധനവിനുശേഷം, ആദ്യം കിലോയ്ക്ക് 90 രൂപ ചില്ലറ വിൽപന വിലയിൽ നിന്ന് ജൂലൈ 16 മുതൽ കിലോയ്ക്ക് 80 രൂപയായും, ജൂലൈ 20 മുതൽ കിലോയ്ക്ക് 70 രൂപയായും കുറച്ചു. കേന്ദ്ര മന്ത്രാലയത്തിന്റെ ഉയർന്ന ചില്ലറ വിലയിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസമായി തക്കാളിയും കിലോഗ്രാമിന് 80 രൂപയിൽ നിന്ന് വ്യാഴാഴ്ച മുതൽ 70 രൂപയ്ക്ക് കേന്ദ്ര സർക്കാർ വിൽക്കാൻ ആരംഭിച്ചു.

രാജ്യത്തെ കാലവർഷക്കെടുതി, വിളകളുടെ കാലപ്പഴക്കം, കോലാറിലെ വെള്ളീച്ച രോഗം, വടക്കൻ പ്രദേശങ്ങളിലുണ്ടായ മൺസൂണിന്റെ പെട്ടെന്നുള്ള വരവ് എന്നിവ മൂലം വിതരണ ശൃംഖല താറുമാറായതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപന വില കിലോഗ്രാമിന് 200 രൂപ മുതൽ 250 രൂപയായി ഉയർന്നു. ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ജൂലൈ 10 മുതൽ 16 വരെയുള്ള ആഴ്ചയിൽ തക്കാളിയുടെ ശരാശരി പ്രതിദിന ചില്ലറ വില കിലോയ്ക്ക് 150 രൂപ കടന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്രം വിലസ്ഥിരതാ ഫണ്ടിന് കീഴിൽ തക്കാളി സംഭരണം ആരംഭിച്ച് ഉപഭോക്താക്കൾക്ക് ഉയർന്ന സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നു. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും (NCCF) നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനും (NAFED) ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിൽപന കേന്ദ്രങ്ങളിൽ നിന്ന് തുടർച്ചയായി തക്കാളി സംഭരിക്കുകയും ഡൽഹി-NCR, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളിൽ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ജൂലായ് 18 വരെ 391 ടൺ തക്കാളിയാണ് ഉപഭോക്താക്കൾക്ക് ഉപഭോക്തൃ കേന്ദ്രങ്ങളിൽ തുടർച്ചയായി ചില്ലറ വിൽപനക്കായി സംഭരിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ ഓണക്കാലത്ത് അരി വിലക്കയറ്റത്തിന് സാധ്യത 

Pic Courtesy: Pexels.com

English Summary: Tomato price will decline soon: Govt will start online supply with subsidy
Published on: 24 July 2023, 10:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now