തളിപ്പറമ്പ് കരിമ്പം ജില്ലാ കൃഷിത്തോട്ടം കേന്ദ്രീകരിച്ച് അഞ്ചു കോടിയുടെ ഫാം ടൂറിസം പദ്ധതി വരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്താണ് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം നടന്നു. വിദേശി സ്വദേശി ടൂറിസ്റ്റുകള്‍, കാര്‍ഷിക ഗവേഷകര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കുന്ന വിധത്തില്‍ മികവുറ്റ വികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
ജൈവവൈവിധ്യ പാര്‍ക്കിന്റെ വിപുലീകരണം, ഇലക്ട്രിക് കാര്‍ പാത്ത്, നെഹ്‌റു, ഇന്ദിരാ ഗാന്ധി, വി വി ഗിരി, ഇ എം എസ് തുടങ്ങിയ ദേശീയ നേതാക്കള്‍ താമസിച്ച റസ്റ്റ്ഹൗസില്‍ പാര്‍ക്കാന്‍ സൗകര്യം, ഡോര്‍മെട്രി, ട്രീ ഹൗസ്, താച്ച്ഡ് ഹട്ട്, ടെന്റ് ലോഡ്ജിങ്ങ്, കുളങ്ങള്‍ വികസിപ്പിച്ച് അവയില്‍ ചൂണ്ടയിട്ട് മീന്‍പിടുത്തം, പരമ്പരാഗത കാര്‍ഷികരീതികള്‍ പരിചയപ്പെടുത്തല്‍, ഫാം ലൈബ്രറി, ഫാം ഫെസ്റ്റിവല്‍, മാംഗോ ഫെസ്റ്റിവല്‍, കാളവണ്ടി യാത്ര, പഴയ കാല കാര്‍ഷിക ഉപകരണ ശേഖരം, ഔഷധോദ്യാനം, നാടന്‍ വിത്തിനങ്ങളുടെ കൃഷി, പാരമ്പര്യ ഭക്ഷണം, നാടന്‍ പശു ഇനങ്ങളെ വളര്‍ത്തല്‍, വിദ്യാര്‍ഥികള്‍ക്ക് സഹവാസ ക്യാമ്പുകള്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ് ഫാം ടൂറിസത്തിന്റെ ഭാഗമായി നടപ്പിലാക്കാനുദ്ദേശിക്കുന്നത്.
English Summary: Tourism project at Karimbam farm
Published on: 08 July 2019, 12:07 IST