Updated on: 17 February, 2025 4:55 PM IST
കാർഷിക വാർത്തകൾ

1. സംസ്ഥാന കൃഷിവകുപ്പ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന കൂണ്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന കൂൺഗ്രാമം പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സംരംഭം ഉദ്‌ഘാടനം ചെയ്തു. വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്‌ഘാടനകർമം കൃഷിമന്ത്രി ശ്രീ. പി പ്രസാദ് നിർവഹിച്ചു. ഔഷധഗുണങ്ങളുടെ കലവറയായ കൂൺ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ജീവിതശൈലി രോഗങ്ങളോടൊപ്പം കാൻസർ പോലുള്ള മാരക രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. 30 കോടിയിലധികം രൂപ ധനസഹായം നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളും, 2 വൻകിട കൂൺ ഉത്പാദന യൂണിറ്റ്, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിങ് യൂണിറ്റ് എന്നിവയെല്ലാം ചേരുന്ന ബൃഹത്തായ ശൃംഖലയാണ് കൂൺ ഗ്രാമം.

2. ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ഫെബ്രുവരി 24, 25 തീയതികളിൽ "ചക്കയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ" എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇടി ചക്ക, പച്ച ചക്ക, പഴുത്ത ചക്ക, ചക്കക്കുരു എന്നിവയിൽ നിന്നുള്ള വിപണന സാധ്യതയുള്ള ഉത്പന്നങ്ങൾ നിർമിക്കാനാണ് പരിശീലിപ്പിക്കുന്നത്. പരിശീലന ഫീസ് 1000 രൂപ. താല്പര്യമുള്ളവർ 0479 2449268, 0479 2959268, 9447790268 എന്നീ ഫോൺ നമ്പറുകളിൽ മുൻകൂട്ടി വിളിച്ചു പേര് രജിസ്റ്റർ ചെയ്യുക.

3. സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം രാജ്യത്തെ ഉയർന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. ഉയർന്ന ചൂട്: സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary: Training Program on 'Value Added Products from Jackfuit'... more Agriculture News
Published on: 17 February 2025, 04:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now