ഛത്തീസ്ഗഡ് ബാസ്റ്ററിലുള്ള ആദിവാസി സമൂഹം കൊവിഡിനെ പ്രതിരോധിക്കാന്‍ പനയോല കൊണ്ടുണ്ടാക്കിയ മാസ്‌ക് ഉണ്ടാക്കിയിരിക്കുകയാണ്.പനയോല കൊണ്ടുണ്ടാക്കിയ ഈ മാസ്‌ക് ധരിച്ചാണ് അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇവര്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും മനസ്സിലാക്കിയതോടെ ഇവര്‍ തങ്ങളുടേതായ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്.
മൂന്ന് പേര്‍ക്കാണ് ചണ്ഡീഗഡില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തലസ്ഥാനമായ റായ്പൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 28 ജില്ലകളിലും ഛത്തീസ്ഗഡ് സര്‍ക്കാര്‍ 24x7 കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്.