52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കുമെന്ന് കേരള സർക്കാർ അറിയിച്ചു. ജൂൺ 9 നാണ്, ട്രോളിങ് നിരോധനം സംസ്ഥാനത്ത് നിലവിൽ വന്നത്. ഒന്നരമാസത്തിലേറെ നീണ്ട നിരോധന കാലയളവിന് ശേഷം ബോട്ടുകൾ കടലിലിറക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് കേരളത്തിലെ മത്സ്യ തൊഴിലാളികളും ബോട്ട് ഉടമകളും.
സംസ്ഥാനത്ത് ട്രോളിങ് കാലം അവസാനിക്കുന്നതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപോയിരുന്ന അതിഥിതൊഴിലാളികളൊക്കെ തന്നെ ഇപ്പോൾ തിരിച്ചെത്തി കഴിഞ്ഞു, നാളെ മുതൽ കേരളത്തിലെ ഹാർബറുകൾ പഴയ തിരക്കിലേക്കുന്ന എത്തുന്ന കാഴ്ച്ചകൾ കാണാൻ കഴിയുന്നതാണ്. ട്രോളിങ് സമയത്ത് കാര്യമായ നിയമലംഘനങ്ങൾ ഒന്നും തന്നെ ഇത്തവണ റിപ്പോർട്ട് ചെയ്തിട്ടില്ല. അതെ സമയം ട്രോളിങ് സമയത്ത് കേരള സർക്കാർ മത്സ്യ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച അനുകുല്യങ്ങളൊന്നും കാര്യക്ഷമമായി ലഭ്യമായില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു.
കടം വാങ്ങിയും മറ്റുമാണ് പലരും തങ്ങളുടെ ബോട്ടിന്റെ അറ്റകുറ്റപ്പണി നടത്തിയതെന്നും, അതോടൊപ്പം പുതിയ വലയും സാമഗ്രികളും വാങ്ങുകയും ചെയ്തത്. ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന്റെ മുൻപുള്ള മാസങ്ങളിൽ മത്സ്യലഭ്യത കുറവായിരുന്നു, ഇനിയുള്ള ദിവസങ്ങളിൽ മത്സ്യ ലഭ്യത ഉയരുമെന്നുള്ള പ്രതീക്ഷയിലാണ് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ ആഗസ്റ്റ് 1 വരെ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം
Pic Courtesy: Pexels.com