Updated on: 7 December, 2022 9:25 PM IST
സി.ടി.സി.ആർ.ഐയിൽ കിഴങ്ങുവിള ദിനം ആഘോഷിച്ചു

തിരുവനന്തപുരം: ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്  കീഴിൽ  തിരുവനന്തപുരം ശ്രീകാര്യത്തുള്ള   കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ  (ഐസിഎആർ-സിടിസിആർഐയിൽ) കിഴങ്ങുവിള ദിനം ആഘോഷിച്ചു. 

സംസ്ഥാന കൃഷി വകുപ്പ് മുൻ മന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ തൃക്കാർത്തിക ദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ണിൽ നിന്നും കൃഷിയിൽ നിന്നുമുള്ള അകൽച്ചയാണ് മനുഷ്യരാശി നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. കിഴങ്ങുവിളകളുടെ മൂല്യവർധനയുടെ ആവശ്യകതയും, ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനായ ആനന്ദിന് സമാനമായി അനുയോജ്യമായ വിപണന സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് കിഴങ്ങുവിള കർഷകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൊതുജനങ്ങൾക്കും ഗവേഷകർക്കും ഉണ്ടെന്നും ശ്രീ. മുല്ലക്കര രത്നാകരൻ പറഞ്ഞു.  

ചടങ്ങിൽ ഐ എസ് ആർ സി വൈസ് പ്രസിഡന്റ് ഡോ. ജെ. ശ്രീകുമാർ, ഐ സി എ ആർ-സി ടി സി ആർ ഐ ഡയറക്ടർ ഡോ.എം.എൻ. ഷീല തുടങ്ങിയവർ സന്നിഹിതരായിരുന്നു. തമിഴ്നാട് തെങ്കാശിയിൽ നിന്നുള്ള കൂർക്ക കർഷകൻ ശ്രീ പളനിയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്തെ  പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളും പത്തനംതിട്ട പറക്കോട് നിന്നുള്ള 50 കർഷകരും  പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സിന്റേയും ഐസിഎആർ-സിടിസിആർഐയുടെയും  സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ദിനാഘോഷം.

English Summary: Tuber Crop Day was celebrated at CTCRI
Published on: 07 December 2022, 09:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now