വേലൂർ പഞ്ചായത്തിലെ വെളളാറ്റഞ്ഞൂർ മഞ്ഞൾ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. വെള്ളാറ്റഞ്ഞൂർ സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ 400 കർഷകർ കൂട്ടായ്മയൊരുക്കിയാണു മഞ്ഞൾകൃഷി ചെയ്യുന്നത്.വെള്ളാറ്റഞ്ഞൂർ സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ 400 കർഷകർ കൂട്ടായ്മയൊരുക്കിയാണ് മഞ്ഞൾകൃഷി ചെയ്യുന്നത്.ഒരു കാലത്ത് വൻതോതിൽ മഞ്ഞൾ കൃഷി ഇവിടെയുണ്ടായിരുന്നതാണ്. ആ പ്രതാപം തിരികെകൊണ്ടുവരാനാണു ഇവരുടെ ശ്രമം. പ്രതിഭ എന്ന ഇനം ഹൈബ്രിഡ് വിത്ത് 4000 കിലോഗ്രാം കർഷകർക്കു സബ്സിഡി നിരക്കിൽ നൽകി.
ബാങ്കിനു സ്വന്തമായുള്ള 60 സെന്റ് സ്ഥലത്തും കർഷകരുടെ തെങ്ങിൻ തോട്ടത്തിലും, വാഴത്താേട്ടത്തിലും വീട്ടുപറമ്പുകളിലും ഇട വിളയായാണു നട്ടിരിക്കുന്നത്. കർഷകർക്ക് ജൈവ രീതിയിൽ മഞ്ഞൾ കൃഷി ചെയ്യുന്നതിന് പരിശീലനം നൽകിയിരുന്നു. വിളവെടുക്കുന്ന മഞ്ഞൾ മുഴുവൻ ബാങ്ക് തന്നെ ന്യായ വിലയ്ക്കു സംഭരിക്കും. ഗ്രാമ ചന്ത എന്ന പേരിൽ പ്രാദേശിക.കർഷകരുടെ ഉൽപന്നങ്ങൾ എല്ലാ ശനിയാഴ്ചകളിലും ശേഖരിച്ച് വിൽക്കുന്ന ബാങ്കിന്റെ പദ്ധതി വിജയമാണ്.