Updated on: 4 December, 2020 11:18 PM IST

സംസ്ഥാന ഫാമിങ് കോർപറേഷൻ്റെ ചിതൽവെട്ടി എസ്റ്റേറ്റിൽ റബർ ആവർത്തനക്കൃഷിയുടെ ഇടവിളയായി ചെയ്ത പ്രതിഭ ഇനം മഞ്ഞളിന് മികച്ച വിളവ് .20 ഹെക്ടറിൽ പ്രതിഭ ഇനം മഞ്ഞളായിരുന്നു കൃഷി ചെയ്തത്.ഒരു ചുവട്ടിൽനിന്ന് 4.3 കിലോഗ്രാം മഞ്ഞളാണ് ലഭിച്ചത്.കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം 1996ൽ പുറത്തിറക്കിയ പ്രതിഭ ഇനം, മഞ്ഞളിന്റെ പൂക്കളിൽനിന്നുള്ള അരി മുളപ്പിച്ചുണ്ടാക്കിയ തൈകളിലെ നിർധാരണം വഴി വികസിപ്പിച്ചെടുത്ത ലോകത്തിലെ ആകെ രണ്ട് ഇനങ്ങളിൽ ഒന്നാണ്.രണ്ടാമത്തെ ഇനമാണ് പ്രഭ.

.പ്രതിഭയ്ക്ക് ഗുണവും മണവും മാത്രമല്ല ഉത്പാദനശേഷിയും വളരെ കൂടുതലാണ്. തണലിലും നല്ല വിളവ് തരുന്നതിനാല്‍ തെങ്ങിന്‍ തോട്ടത്തിലെ ഇടവിളയായും വീട്ടുവളപ്പിലെ കൃഷിയിലും പ്രതിഭ ഉള്‍പ്പെടുത്താം. മറ്റ് മഞ്ഞളിനങ്ങളെ അപേക്ഷിച്ച് കൂടിയ മണവും രുചിയും വിളവുമാണ് പ്രതിഭ ഇനം മഞ്ഞളിനെ ശ്രദ്ധേയമാക്കുന്നത്. മറ്റ് എസ്റ്റേറ്റുകളിലും മഞ്ഞൾ കൃഷി ആരംഭിക്കുമെന്ന് സംസ്ഥാന ഫാമിങ് കോർപറേഷൻ മാനേജിങ് ഡയറക്ടർ എസ്.കെ എസ്.കെ. സുരേഷ് അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്: 0475-2222 245/51/52

English Summary: Turmeric farming
Published on: 11 February 2020, 03:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now