Updated on: 12 January, 2021 1:15 PM IST
തൈക്കാട്ടുശ്ശേരി സ്വന്തം ബ്രാൻഡ് മട്ട അരി

തൈക്കാട്ടുശ്ശേരി സ്വന്തം ബ്രാൻഡ് മട്ട അരി വിപണിയിലിറങ്ങി. മന്ത്രി വി എസ് സുനിൽകുമാർ ആണ് വിപണനോദ്ഘാടനം നടത്തിയത്. 20 ഏക്കറിൽ 25 ഓളം കർഷകർ ചേർന്നാണ് കൃഷിയിറക്കിയത്. രണ്ടുപതിറ്റാണ്ട് തരിശായി കിടന്ന കുറുവ പാടത്ത് കുട്ടി അമ്പലം കർഷകസമിതി ആണ് കർഷകരെ സംഘടിപ്പിച്ച് കൃഷിയിറക്കിയത്.

127 ദിവസംകൊണ്ട് വിളവെടുപ്പ് സാധ്യമാകുന്ന ഉമ, 96 ദിവസംകൊണ്ട് കൊയ്ത്തിന് ഭാഗമായ മനുരത്ന തുടങ്ങിയ വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. സർക്കാർ സഹായത്തോടെയാണ് ജൈവ മട്ട അരി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

Thaikattussery launches its own brand of brown rice. The market was inaugurated by Minister VS Sunilkumar. The cultivation was done by about 25 farmers on 20 acres. Kutty Ambalam Karshaka Samithi organized the farmers to cultivate the Kuruva field which had been lying fallow for 20 years. Seeds like Uma, which can be harvested in 127 days, and Manuratna, which is part of the harvest in 96 days, were used for cultivation. Organic brown rice is supplied to the consumers with the help of the government.

തവിട് കളഞ്ഞതും തവിട് കളയാത്ത തുമായ രണ്ടുതരം അരിയാണ് തൈക്കാട്ടുശ്ശേരി ബ്രാൻഡ് പുറത്തിറങ്ങിയത്. നെല്ലിനു പുറമേ ചെറു ധാന്യങ്ങളും പയറുവർഗങ്ങളും കൃഷിചെയ്യുന്നതിന് വേണ്ട ശ്രമങ്ങൾ തുടങ്ങിയതായി സമിതി ഭാരവാഹികൾ പറഞ്ഞു.

നെൽ കൃഷി ആദായകരമാക്കാൻ ഉള്ള നടപടികൾ സർക്കാർ തലത്തിൽ നടപ്പിലാക്കുമെന്ന് ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽ കുമാർ പറഞ്ഞു. എല്ലാ സീസണിലും കൃഷി ചെയ്യാൻ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുന്നതിന്റെ ഭാഗമായി ജലസേചന സൗകര്യത്തിന് കെ.എൽ.ഡി.സി യുമായി ചർച്ച ചെയ്യുമെന്ന് ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു

English Summary: Twenty-five farmers on 20 acres have been cultivating gold on land that has been barren for 20 years
Published on: 12 January 2021, 08:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now