Updated on: 30 November, 2023 9:59 AM IST
Two-day National Conference inaugurated at Central Tuber Crops Research Institute

ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സിന്റെ (ഐഎസ്ആർസി) സഹകരണത്തോടെ സിടിസിആർഐയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്കായി 'ഉഷ്ണമേഖലാ കിഴങ്ങുവിളകൾ സുസ്ഥിരത, പാരമ്പര്യം, കാർഷിക-ഭക്ഷ്യ സംവിധാനങ്ങൾ & പ്രതിരോധശേഷി എന്നിവ' എന്ന വിഷയത്തിൽ ICAR-CTCRI-ൽ ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ; ചടങ്ങിൽ കൃഷി ജാഗരൺ മാദസിൻ പ്രകാശനം ചെയ്തു. 

മാഗസിൻ പ്രകാശനം

ഇന്നലെ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് തെലങ്കാനയിലെ ശ്രീ കൊണ്ടലക്ഷ്മൺ തെലങ്കാന സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബി നീരജ പ്രഭാകർ ആണ്. ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ.ജി.ബൈജുൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് (ഐ.ഐ.എസ്.ആർ.) ഡയറക്ടർ ഡോ.ആർ.ദിനേശ് വിശിഷ്ടാതിഥിയായിരുന്നു.ഗവേഷകർ, കർഷകർ, എന്നിവരുൾപ്പെടെ വിവിധ പങ്കാളികൾക്കിടയിൽ ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിളകളുടെ വ്യാപ്തിയും പ്രാധാന്യവും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

ഡോ. നീരജ പ്രഭാകർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പട്ടിണിയും ദാരിദ്രവും ഒഴിവാക്കുക എന്ന വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു വേണ്ടിയും വലിയ സാധ്യതയുള്ള ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള കിഴങ്ങുവർഗ്ഗ വിളകളുടെ പ്രാധാന്യം എടുത്തു പറഞ്ഞു. മാത്രമല്ല രോഗബാധയില്ലാത്ത നടീൽ വസ്തുക്കളുടെ ആവശ്യകത അവർ ഊന്നിപ്പറയുകയും ചെയ്തു.

Two-day National Conference inaugurated at Central Tuber Crops Research Institute

ഡോ. ജി. ബൈജുവിൻ ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിളകളുടെ പ്രാധാന്യം വിവരിക്കുകയും CTCRI-യിലെ ഗവേഷണ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുകയും മധുരക്കിഴങ്ങ് ഒരു സൂപ്പർ ഫുഡായി ഉയർത്തേണ്ടതിൻ്റെ ആവശ്യതകയും അദ്ദേഹം ഈന്നിപ്പറഞ്ഞു. ഡോ. ദിനേശ് 'വൺ ഐസിഎആർ' എന്ന ആശയവും സിടിസിആർഐയും ഐഐഎസ്‌ആറും തമ്മിലുള്ള സഹകരണത്തോടെ വികസിപ്പിച്ച മൂന്ന് ബയോ ക്യാപ്‌സ്യൂളുകളുടെ എൻക്യാപ്‌സുലേറ്റഡ് സ്‌ട്രെയിനുകളെപ്പറ്റി പരാമർശിച്ചു.

ഡോ. ജെയിംസ് ജോർജ്, ഡോ. ജി. സുജ എന്നിവർക്ക് ഫെല്ലോ ഓഫ് ഐഎസ്ആർസി തുടങ്ങിയ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ഗവേഷണ സംഭാവനയ്ക്കുള്ള പുരസ്കാരം ഡോ.എസ്.എൻ. മൂർത്തി & ഡോ. ആർ.സി. റേ, ഡോ. എ. എബ്രഹാം എന്നിവർക്കും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് എസ്.യു ശിൽപയും നേടി. വിവിധ പ്രസിദ്ധീകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പ്രകാശനം ചടങ്ങിൽ നിർവഹിച്ചു.കേരളത്തിലെ എല്ലാ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകൾ,കെ.വി.കെ, കേരള കാർഷിക സർവകലാശാല, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ, വിഎഫ്പിസികെ, എഫ്പിഒ, കർഷകർ, 25 വ്യത്യസ്ത സംഘടനകളിൽ നിന്നുള്ള മറ്റ് പങ്കാളികൾ എന്നിവരുടെ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുന്ന പ്രദർശനം ജനശ്രദ്ധയാകർഷിച്ചു.

English Summary: Two-day National Conference inaugurated at Central Tuber Crops Research Institute
Published on: 29 November 2023, 03:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now