Updated on: 14 February, 2022 8:00 AM IST
Two new seedling planting machines for Kaduthuruthi, inaugurated

കടുത്തുരുത്തി അഗ്രോ സർവീസ് സെൻ്റർ പുതിയതായി വാങ്ങിയ ഞാറുനടീൽ യന്ത്രങ്ങളുടെ പ്രവർത്തന ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു.  ആധുനിക സംവിധാനങ്ങളോടു കൂടിയ ഭാരം കുറഞ്ഞ ഫ്ലോട്ടിംഗ് തരത്തിലുള്ള രണ്ട് വോക്ക് ബിഹൈൻഡ് മെഷീനാണ് പുതിയതായി വാങ്ങിയത്.

കാർഷികയന്ത്രങ്ങൾ കർഷകർക്കും കാർഷിക സൊസൈറ്റികൾക്കും സബ്സിഡിയോടെ നൽകുന്ന കേന്ദ്ര സർക്കാരിന്റെ  സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ പദ്ധതിയിലൂടെയാണ് യന്ത്രങ്ങൾ വാങ്ങിയത്. മൂന്നരലക്ഷം രൂപയാണ് ഓരോന്നിൻ്റെയും വില. പദ്ധതിയിലൂടെ വാങ്ങിയതിനാൽ 80 ശതമാനം സബ്സിഡിയും ലഭിച്ചു.

വിലക്കിഴിവിൽ കാർഷികയന്ത്രങ്ങൾ

മാറ്റ് നഴ്സറി പ്രിപ്പറേഷൻ സംവിധാനം ഉപയോഗിച്ചാണ്  യന്ത്രത്തിലൂടെ നടുന്നതിനുള്ള ഞാറ് തയ്യാറാക്കുക. ട്രേയിൽ വിത്ത് പാകി മുളപ്പിച്ച് 12 മുതൽ 20 ദിവസത്തിനുള്ളിൽ ഞാറു നടീൽ നടത്തും. ട്രേയിലെ ഞാറുകൾ മാറ്റ് മെഷീനിന്റെ ഫിംഗറുകൾ ഉപയോഗിച്ചാണ് നടുക.

ഞാറു നടുന്നതിന് ഒരേക്കറിന് 4000 രൂപയാണ് കർഷകരിൽ നിന്ന് ഈടാക്കുക.

ആഗ്രോ സർവീസ് സെൻ്റർ നേരത്തെ ഉപയോഗിച്ചിരുന്ന മെഷീന് ഭാരം കൂടുതലായതിനാൽ ചെളി കൂടുതലുള്ള പാടശേഖരങ്ങളിൽ ഉപയോഗിക്കുന്നത് ഫലപ്രദമായിരുന്നില്ല.

കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആനുകൂല്യം

പരിശീലനം  നേടിയ അഗ്രോ സർവീസ് പ്രൊവൈഡർമാരാണ് മെഷീനുകൾ പ്രവർത്തിക്കുക.   കൃഷി വിജ്ഞാന  കേന്ദ്രത്തിലും അഗ്രികൾച്ചർ എൻജിനിയറിങ് ഡിവിഷനിലുമാണ് ഇവർക്ക് പരിശീലനം.

അഗ്രോ സർവീസ് സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് നയന ബിജു,  പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ലീലാകൃഷ്ണൻ, കടുത്തുരുത്തി  കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ  കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുത്തു .

English Summary: Two new seedling planting machines for Kaduthuruthi, inaugurated
Published on: 13 February 2022, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now