ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ഏകീകൃത തിരിച്ചറിയൽ കാർഡാണ് യുഡിഐഡി (UDID card). വൈകല്യം അനുഭവിക്കുന്നവർക്ക് സർക്കാർ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഒരു കാർഡ് വഴി ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യ രംഗത്ത് വിപ്ലവമാറ്റവുമായി ഇന്ത്യ; ഇനി ആരോഗ്യ കാർഡും.
തളര്‍വാതം, കാഴ്ച ശക്തി നിശ്ചിത പരിധിയിൽ കുറവുള്ളവർ, ചലനേന്ദ്രിയങ്ങൾക്ക് വൈകല്യം (loco-motor Disability), കുഷ്ട രോഗം (leprosy), മാനസിക വളര്‍ച്ച കുറവ്, മനോരോഗം, കേൾവി കുറവ്, വളര്‍ച്ച കുറവ് (Dwarfism), സംസാര ശേഷിക്കുറവ്, വിറവാതം (Parkinson), അപസ്മാരം, അല്‍ഷിമേഷ്‌സ് രോഗം, പ്രയാസകരമായ മറ്റു neurological കണ്ടീഷൻ അനുഭവിക്കുന്നവർ എന്നിവർക്കെല്ലാം UDID കാര്‍ഡ് മുഖേനയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നു.
ഇതു കൂടാതെ, ശരീരത്തിന്‍റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ (sclerosis), Thalassemia - Bloodൽ ഉണ്ടാകുന്ന അസുഖം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവർക്കും പദ്ധതി ആനുകൂല്യം ലഭിക്കും. ഇപ്പോഴിതാ, UDID കാര്‍ഡും മെഡിക്കൽ സർട്ടിഫിക്കറ്റും നൽകുന്നത് ഊർജിതമാക്കാനുള്ള നടപടിയിലാണ് സാമൂഹ്യനീതി വകുപ്പ്. പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ മാസം 31നകം രജിസ്ടേഷൻ പൂർത്തിയാക്കണമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു.
www.swavlambancard.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്ടേഷൻ നടത്താം. വീട്ടിലിരുന്ന് സ്മാർട്ട് ഫോൺ വഴിയോ, അക്ഷയ കേന്ദ്രങ്ങൾ, ജനസേവാ കേന്ദ്രങ്ങൾ, കംപ്യൂട്ടർ സെന്ററുകൾ എന്നിവ മുഖേനയോ രജിസ്റ്റർ ചെയ്യാം.
രജിസ്ടേഷന് ആവശ്യമായ രേഖകൾ (Documents To Submit For Registration)
-
അപേക്ഷ
-
ഫോട്ടോ
-
വെള്ള പേപ്പറിൽ രേഖപ്പെടുത്തിയ ഒപ്പ്
-
അഡ്രസ് പ്രൂഫ്
-
ആധാർ കാർഡ്
-
രക്ത ഗ്രൂപ്പ്
-
നിലവിൽ വൈകല്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കൈവശമുണ്ടങ്കിൽ അത് കരുതുക.
-
ജോലിയുള്ള വ്യക്തികൾ ജോലിവിവരങ്ങൾ
അപേക്ഷകനോ, അപേക്ഷകന്റെ പ്രതിനിധിയോ ഈ രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തുകൊണ്ട് രജിസ്ടേഷൻ നടത്താം.
മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും പുതുക്കേണ്ടവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷ മെഡിക്കൽ ബോർഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരമനുസരിച്ച് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും നൽകും. എന്നാൽ, നിലവിൽ യുഡിഐഡി കാർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലും അങ്കണവാടികളിലും സാമൂഹ്യനീതി വകുപ്പിലും ബന്ധപ്പെട്ട് അറിയാൻ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ആധാർ എൻറോൾമെൻ്റ്, അപ്ഡേറ്റ് എന്നിവ ഇനി വളരെ എളുപ്പം
40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ളതായി സാക്ഷ്യപ്പെടുത്തിയവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ആധാർ കാർഡ് പോലെ ഒരു കേന്ദ്രീകൃത വെബ് ആപ്ലിക്കേഷനിലൂടെ ഇന്ത്യയൊട്ടാകെയുള്ള വികലാംഗരുടെ ഡാറ്റയുടെ ഓൺലൈൻ ലഭ്യത സാധ്യമാകുമെന്നതാണ് UDID കാര്‍ഡിന്റെ സവിശേഷത. ഭിന്നശേഷിക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ എത്തിക്കുന്നതിനുള്ള എളുപ്പം മാത്രമല്ല, സുതാര്യത, കാര്യക്ഷമത എന്നിവയും യുഡിഐഡി കാർഡ് ഉറപ്പാക്കുന്നു.