ഹോട്ടല്‍, ബേക്കറി എന്നിവിടങ്ങളിലും മറ്റും ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്ന എണ്ണകള്‍ ആരോഗ്യത്തിനു ഹാനികരമായതിനാൽ ഒ ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്. എസ്. എസ്. എ. ഐ൦). .ഒന്നിൽ കൂടുതല്‍ തവണ എണ്ണ ഉപയോഗിക്കുന്നത് എഫ്. എസ്. എസ്. എ. ഐ. നിയമപ്രകാരം ആറ് മാസം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റവുമാണ്.
റീപര്‍പ്പസ് യൂസ്ഡ് കുക്കിംഗ് ഓയില്‍ (ആര്‍ യു സി ഒ) എന്ന പദ്ധതിയിലൂടെ ഉപയോഗ ശൂന്യമായ എണ്ണ ബയോ ഡീസലാക്കി മാറ്റാം. എല്ലാ സ്ഥാപനങ്ങളും അവര്‍ ഉപയോഗിച്ചു വരുന്ന എണ്ണയുടെ വിവരങ്ങള്‍ തിരുവനന്തപുരം എം. ജി. റോഡിലുള്ള ഭക്ഷ്യസുരക്ഷാ ജില്ലാ ഓഫീസില്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.