കര്‍ഷകരുടെ വരുമാനം 2 വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ 16 കര്‍മ്മ പദ്ധതികള്‍ ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍.പ്രഖ്യാപിച്ചു. കൃഷി-അനുബന്ധ മേഖല, ജലസേചനം എന്നീ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു . .2022-23 കാലഘട്ടത്തില്‍ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും.കര്‍മ്മ പദ്ധതികളിൽ പ്രധാനമാണ് കിസാന്‍ റെയില്‍ പദ്ധതി. ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകാന്‍ പ്രത്യേക സംവിധാനം എന്നിവയാണ് കിസാന്‍ റെയില്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.എളുപ്പം കേടായി പോകുന്ന സാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വേയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. കിസാന്‍ റെയില്‍ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക.
വ്യോമ മന്ത്രാലയത്തിന്റെ സഹായത്തോടെ കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് കൃഷി ഉഡാന്‍ പദ്ധതിയും പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കായി നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതിയും പൊതു ബഡ്ജറ്റ് മുന്നോട്ട് വയ്ക്കുന്നു. 2020-ല്‍ 15 ലക്ഷം കോടി കാര്‍ഷിക വായ്പയാണ് ലക്ഷ്യമിടുന്നത്. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്ബുകള്‍ നല്‍കുമെന്നും 2021ല്‍ രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു. മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി. ഹോർട്ടി കൾച്ചർ മേഖലയിൽ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കും. നബാർഡ് റീ ഫിനാൻസ് പദ്ധതികൾ വിപുലീകരിക്കും പുതിയ സംഭരണശാലകൾ തുറക്കും.വളങ്ങളുടെ സമീകൃത ഉപയോഗം ഉറപ്പാക്കും ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി .രീതി പ്രൊത്സാഹിപ്പിക്കും.
.
ജല്‍ ജീവന്‍ മിഷനിലൂടെ രാജ്യത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. ജൽ ജീവൻ മിഷനു വേണ്ടി 11, 500 കോടി രൂപ വകയിരുത്തി. ഈ സാമ്പത്തിക വർഷം തന്നെ അത് അനുവദിക്കും.വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിക്കായി 12300 കോടി രൂപ മാറ്റി വച്ചു. കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതി നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാനായി 3.6 ലക്ഷം കോടി രൂപയാണ് വകയിരുത്തുന്നത്. തദ്ദേശ ജലവിതരണം മികവുറ്റതാക്കും. മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കാനും നടപടികള്‍ ഉണ്ടാകും. പഞ്ചായത്ത് രാജിന്റെയും ഗ്രാമീണ മേഖലയുടെയും വികസനത്തിനായി 1.23 ലക്ഷം കോടി രൂപ അനുവദിച്ചു. .സൗരോർജ്ജ പമ്പുകൾ 20 ലക്ഷം കർഷകർക്ക് നൽകും.എല്ലാ കാർഷിക ഗ്രാമത്തിലും കോൾഡ് സ്റ്റോറേജുകൾ. ഡീസലും പെട്രോളും മാറ്റി കർഷകർക്ക് സോളാർ പാനലുകൾ. ഓരോ ജില്ലയിലും ഒരു പ്രത്യേക വിള കൃഷി ചെയ്യുന്ന രീതി നടപ്പാക്കും.
പ്രധാനമന്ത്രി കിസാൻ ബീമ യോജന വഴി കർഷകർക്ക് 11 കോടി നൽകിയതായി ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കിസാൻ യോജനയിലൂടെ കർഷകർക്ക് വാർഷിക സഹായം ഉറപ്പാക്കുന്നു. കാർഷിക വിപണികൾ ഉദാരവൽക്കരിക്കേണ്ടതുതുണ്ടെന്നും,ശുദ്ധവായു ഉറപ്പാക്കാനുളള പദ്ധതികൾക്കായി 4,400 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.കോഫി ബോര്‍ഡിന് 225 കോടി രൂപയും റബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും തേയില ബോര്‍ഡിന് 200 കോടിയും ന് 120 കോടിയും വകയിരുത്തി. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി മാറ്റി വച്ചു. തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും ബജറ്റിൽ വകയിരുത്തി.