Updated on: 3 February, 2021 11:00 AM IST
LIC and two public sector banks to be privatised

ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ 2021 ലെ ബജറ്റ് പ്രഖ്യാപനത്തിൽ പൊതുമേഖല ഇൻഷുറൻസ് സ്ഥാപനമായ എൽഐസിയുടെയും 2 പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യവത്ക്കരണം പ്രഖ്യാപിച്ചു. 

ബാങ്കുകൾക്ക് 20000 കോടി നീക്കി വച്ചു. കിട്ടക്കാടം അടക്കം പരിഹരിക്കാനാണ് ബാങ്കുകൾക്ക് ഇത്രയും തുക നീക്കി വച്ചത്. കാർഷിക വായ്പകൾക്ക് 16.5 കോടി വകയിരുത്തി.

രണ്ട് പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവത്ക്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവത്ക്കരിക്കുമെന്നും സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി. 

എൽ‌ഐ‌സി ഐ‌പി‌ഒ 2022 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുമെന്നും അവർ പറഞ്ഞു. BPCL, Air India, Shopping Corpn,  Container Corpn, തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ 2021-22 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരിട്ടുള്ള വിദേശ നിക്ഷേപ ഇൻഷുറൻസ് 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തി. സി‌പി‌എസ്‌ഇ ഓഹരി വിറ്റഴിക്കലിലൂടെ സർക്കാർ 19,499 കോടി രൂപ നേടി. മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 2.10 ലക്ഷം കോടിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 

സ്വകാര്യവൽക്കരണത്തിൽ നിന്ന് 2.1 ലക്ഷം കോടി രൂപ സമാഹരിക്കുക, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ന്യൂനപക്ഷ ഓഹരികൾ വിൽക്കുക എന്നിവയായിരുന്നു കഴിഞ്ഞ ബജറ്റിലെ ലക്ഷ്യങ്ങൾ.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഭാരത് ഡൈനാമിക്സ്, ഐആർസിടിസി, സെയിൽ എന്നീ 4 സിപിഎസ്ഇകൾ ഈ സാമ്പത്തിക വർഷം ഓഫർ-ഫോർ സെയിൽ (ഒഎഫ്എസ്) പുറത്തിറക്കി. ഇത് ഖജനാവിന്, 12,907 കോടി രൂപ നേട്ടമുണ്ടാക്കിയതായും സീതാരാമൻ വ്യക്തമാക്കി.

English Summary: Union Budget 2021: LIC and two public sector banks to be privatised
Published on: 03 February 2021, 07:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now