Updated on: 2 February, 2024 10:48 AM IST
Union Budget 2024 ; കാത്തിരിപ്പ് നീളും; പിഎം കിസാൻ തുക വർധിപ്പിച്ചില്ല, നേട്ടങ്ങൾ നിരത്തി ബജറ്റ്

രണ്ടാം മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിർമല സീതാരാമൻ അവസാന ബജറ്റ് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ 58 മിനിറ്റ് ബജറ്റ് പ്രസംഗത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.
ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവരെ കേന്ദ്രീകരിച്ചാണ് കേന്ദ്രസർക്കാർ ബജറ്റ് അവതരണം നടത്തിയത്. നടപ്പാക്കിയ പദ്ധതികളും നേട്ടങ്ങളും ഉൾപ്പെടെ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. അടുത്ത 5 വർഷം രാജ്യത്തിന്റെ സുവർണ നാളുകളായിരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കൂടുതൽ വാർത്തകൾ: സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതി; കൈത്തറി നെയ്‌ത്ത്‌ തൊഴിലാളികൾക്കായി 20 കോടി രൂപ

കാർഷിക മേഖലയ്ക്ക്...

കാർഷിക മേഖലയിൽ പൊതു-സ്വകാര്യ സംയുക്ത നിക്ഷേപങ്ങളുടെ സാധ്യത, ഭക്ഷ്യസംസ്കരണ യോജന തുടങ്ങിയ പ്രഖ്യാപനങ്ങൾ അനുകൂലമാണ്. ക്ഷീരകർഷകരുടെ ക്ഷേമത്തിന് പുതിയ പദ്ധതികൾ, സമുദ്ര ഉദ്പന്നങ്ങളുടെ കയറ്റുമതി വർധനവ്, മത്സ്യസമ്പദ് പദ്ധതി വിപുലീകരിക്കുക, 5 ഇന്റഗ്രേറ്റഡ് മത്സ്യപാർക്കുകൾ നിർമിയ്ക്കുക, മത്സ്യബന്ധന മേഖലയിൽ 55 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, രാഷ്ട്രീയ ഗോകുൽ മിഷൻ വഴി പാൽ ഉദ്പാദനം കൂട്ടുക തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ

പിഎം കിസാൻ സമ്മാൻ നിധി വഴി 11.2 കോടി പേർക്ക് ആനുകൂല്യം ലഭ്യമാക്കിയതും, ഫസൽ ബീമാ യോജന വഴി 4 കോടി കർഷകർക്ക് വായ്പ ലഭ്യമാക്കിയതും നേട്ടമായി. കർഷകരുടെ പ്രതീക്ഷ തകർത്ത് പിഎം കിസാൻ സമ്മാൻ നിധിയുടെ തുക ഉയർത്തുന്ന വിഷയം ബജറ്റിൽ ഇത്തവണ പരിഗണിച്ചിട്ടില്ല.

മറ്റ് പ്രഖ്യാപനങ്ങൾ

1 കോടി വീടുകളിൽ സോളാർ പദ്ധതി നടപ്പിലാക്കും, രാജ്യത്തൊട്ടാകെ കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കും, പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി, മെട്രോ വികസനം തുടരും, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും, വന്ദേഭാരത് നിലവാരത്തിൽ 40,000 ബോഗികൾ അവതരിപ്പിക്കും, സെർവിക്കൽ കാൻസർ തടയാനുള്ള കുത്തിവെയ്പ്പിന് സർക്കാർ ധനസഹായം, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും, ജനസംഖ്യാ വർധനവിനെ കുറിച്ച് പഠിയ്ക്കാൻ പ്രത്യേക സമിതി, പിഎം ആവാസ് യോജന വഴി 5 വർഷം കൊണ്ട് 2 കോടി വീടുകൾ വയ്ക്കും, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻഷുറൻസ് ഉറപ്പാക്കും, യുവാക്കളുടെ ഗവേഷണത്തിനായി ധനസഹായം.

English Summary: union budget 2024 live updates nirmala sitharaman interim budget
Published on: 01 February 2024, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now