1. എൽ പി ജി സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഗാർഹിക ഉപഭോക്താക്കൾക്കും അവരുടെ കുടുംബത്തിനും 50 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കൂടി ലഭിക്കും. തികച്ചും സൗജന്യമായാണ് 50 ലക്ഷത്തിൻെ പരിരക്ഷ ലഭിക്കുന്നത്. ഒരു കുടുംബാംഗത്തിന് 10 ലക്ഷം രൂപ വീതം പരമാവധി 50 ലക്ഷം രൂപയാണ് ലഭിക്കുക. കൂടാതെ കെട്ടിടത്തിനും വസ്തുക്കൾക്കും എന്തെങ്കിലും കേട് പാടുകൾ ഉണ്ടെങ്കിൽ 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സർക്കാർ വെബ്സൈറ്റ് ആയ mylpg സന്ദർശിക്കുക.
2. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വാണിയക്കാട്ടിലെ യുവ കർഷകൻ സുധീഷ് അപ്പുക്കുട്ടന്റെ കൃഷിയിടത്തിലെ പയർ വിളവെടുപ്പ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തംഗം ജ്യോതി പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുകയും , വിളയുകയും ചെയ്യുന്ന ഇമ്പ്രൂവ്ഡ് വെറൈറ്റി വള്ളിപ്പയറിനമായ ഷീല എന്ന പയറാണ് കൃഷി ചെയ്യുന്നത്. ചുവന്ന നിറമുള്ള ഇനമാണ് ഷീല. മറ്റു പയറിനങ്ങളെ അപേക്ഷിച്ച് ചാഴിയുടെ ആക്രമണം കുറവാണ് ഷീല എന്ന ഇനത്തിന്. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
3. കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി കൊങ്ങോർപ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള വയൽ SHG മാസ്റ്റർ കർഷകൻ അബ്ദുൽ ജബ്ബാറിന്റെ കൃഷിയിടത്തിൽ പൊട്ടുവെള്ളരി നടീൽ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മനാഫ്. പഞ്ചായത്തംഗം തസ്നി സിറാജുദ്ദീൻ, കൃഷിക്ക് ഒപ്പം കളമശ്ശേരി കോഡിനേറ്റർ എം പി വിജയൻ, വയൽ ഗ്രൂപ്പ് പ്രതിനിധികൾ കർഷകർ എന്നിവർ പങ്കെടുത്തു.
4. മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറ് ദിന കർമ്മ പരിപാടിയിൽ 2023- 24 സാമ്പത്തിക വർഷത്തിലെ മുട്ട കോഴി വിതരണം നടത്തി. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ്.ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. 2,60000 രൂപയാണ് പദ്ധതി ചെലവ്. 200 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. മുരിയാട് വെറ്ററിനറി ആശുപത്രിയിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യസമിതി ചെയർപേഴ്സൻ സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
5. കാർഷിക മേഖലയിൽ കൂടുതൽ കൂടുതൽ പുരോഗതിക്കായി 27 വർഷമായി പ്രവർത്തിക്കുകയാണ് കൃഷി ജാഗരൺ. കാർഷിക മേഖലകളിൽ വിദഗ്ദരായ വ്യക്തികളെ ക്ഷണിച്ച് കൃഷിയെക്കുറിച്ച് ചർച്ച ചെയ്യുന്നുമുണ്ട്. ഇന്ന് കൃഷി ജാഗരൺ ചൌപ്പാൽ സന്ദർശിച്ചത് റിപ്പബ്ലിക് ഓഫ് കെനിയയിലെ കൗണ്ടി ഗവൺമെൻ്റ് കൃഷി മന്ത്രാലയത്തിലെ പരിസ്ഥിതി ഡയറക്ടർ ഐസക് മെയ്‌നി മേരിയർ ആണ്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്ക് അദ്ദേഹത്തിനെ സ്വാഗതം ചെയ്തു. ഡയറക്ടർ ഷൈനി ഡൊമിനിക്കും വേദിയിലുണ്ടായിരുന്നു. കാർഷിക മേഖലയിൽ ഇത്രയധികം പ്രവവർത്തിക്കുന്നതിന് അദ്ദേഹം കൃഷി ജാഗരണിനോട് നന്ദി പറഞ്ഞു.