പ്രമുഖ അഗ്രോ കെമിക്കല്‍ കമ്പനിയായ യുപിഎല്ലിന്റെ 353.43 കോടി രൂപയ്ക്കുള്ള ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ കീടനാശിനി പ്ലാന്റ് വികസന പദ്ധതിക്ക് സര്‍ക്കാരിന്റെ പാരിസ്ഥിതികാനുമതി ലഭിച്ചു. പദ്ധതി പ്രദേശം സന്ദര്‍ശിച്ച ഗ്രീന്‍ പാനലിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് അനുമതി. നിരോധിത കീടനാശിനിയോ കെമിക്കലോ നിരോധിത അസംസ്‌കൃത വസ്തുക്കേളാ ഉപയോഗിക്കാന്‍ പാടില്ല എന്ന നിബന്ധനയോടെയാണ് അനുമതി.
നിലവില്‍ ഉത്പ്പാദിപ്പിക്കുന്ന കീടനാശിനികളുടെ ഉത്പ്പാദന വര്‍ദ്ധനവിന് പുറമെ, ഇന്റര്‍മീഡിയറ്റ് പ്രോഡക്ടുകളും ഖര -ദ്രാവക ഫോര്‍മുലേഷനുകളും പുതിയ ഉത്പ്പന്നങ്ങളും നിര്‍മ്മിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ബറൂച്ചിലെ അങ്കലേശ്വര്‍ യൂണിറ്റിന്റെ നിലവിലുള്ള കീടനാശിനി നിര്‍മ്മാണ കപ്പാസിറ്റി മാസത്തില്‍ 1520 ടണ്‍ എന്നത് 4720 ടണ്‍ ആക്കാനും ഇന്റര്‍മീഡിയറ്റുകളുടെ ഉത്പ്പാദനം മാസത്തില്‍ 1120 ടണ്‍ എന്നത് 2100 ടണ്ണാക്കാനും ഇതുവഴി കഴിയും.1.36 ലക്ഷം ചതുരശ്ര മീറ്ററാണ് പ്ലാന്റിന്റെ വിസ്തീര്‍ണ്ണം.പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അധികമായി വരുന്ന ഊര്‍ജ്ജം ദക്ഷിണ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡില്‍ നിന്നാവും കണ്ടെത്തുക. ഇപ്പോള്‍ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍,ജമ്മു എന്നിവിടങ്ങളിലായുള്ള പതിനൊന്ന് പ്ലാന്റുകളിലായി മാസം 6910 ടണ്ണാണ് ഉത്പ്പാദനം.133 രാഷ്ട്രങ്ങളിലാണ് യുപിഎല്ലിന് നെറ്റ് വര്‍ക്കുള്ളത്.
English Summary: UPL Gets Environment Clearance for Rs 353 crore Pesticide Unit Expansion Project
Published on: 27 January 2020, 05:04 IST