സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലെ 322 അസിസ്റ്റന്റ് കമാണ്ടൻറ് (ഗ്രൂപ്പ് എ) ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിനായി യുപിഎസ്‌സി അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.upsconline.nic.in ൽ അപേക്ഷിക്കാവുന്നതാണ്. ഓഗസ്റ്റ് 6 നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാന്റ്സ്) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവിയിൽ ഷോർട് സർവീസിലെ 242 കമ്മിഷൻ ഓഫിസർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി
ഉദ്യോഗാർത്ഥികൾക്ക് മെയ് 10 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ബിഎസ്‌എഫ് - 86 ഒഴിവുകൾ
സിആർപിഎഫ് - 55 ഒഴിവുകൾ
സിഐഎസ്എഫ് - 91 ഒഴിവുകൾ
ഐടിബിപി - 60 ഒഴിവുകൾ
എസ്‌എസ്‌ബി - 30 ഒഴിവുകൾ
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/05/2023)
പ്രായപരിധി
പ്രായം 2023 ഓഗസ്‌റ്റ് ഒന്നിന് 20 നും 25നും ഇടയിലായിരിക്കണം. സംവരണ വിഭാഗക്കാർക്കും വിമുക്‌തഭടർക്കും സർക്കാർ ജീവനക്കാർക്കും ഇളവുണ്ട്.
യോഗ്യത
ഉദ്യോഗാർത്ഥികൾ ബിരുദധാരികളായിരിക്കണം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. ശാരീരിക യോഗ്യതയും കാഴ്‌ചയും സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ആർമിയിൽ ബിടെക് വിദ്യാർഥികൾക്ക് അവസരം; 56,100 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡ്
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ / വൈദ്യ പരിശോധന, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.
അപേക്ഷ ഫീസ്
200 രൂപയാണ് അപേക്ഷ ഫീസ്. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കാവുന്നതാണ്.