2021ലെ UPSC സിവിൽ സർവീസ് പരീക്ഷ (UPSC civil services Examination) പരീക്ഷയിൽ വനിത തിളക്കം. റാങ്ക് ലിസ്റ്റിൽ ആദ്യ 4 സ്ഥാനവും സ്വന്തമാക്കിയത് വനിതകൾ. ഡൽഹി സ്വദേശിയായ ശ്രുതി ശർമയാണ് ഐഎഎസ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. അങ്കിത അഗർവാൾ, ഗാമിനി സിംഗ്ല എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. നാലാം സ്ഥാനം കരസ്ഥമാക്കിയത് ഐശ്വര്യ വർമയാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷികരംഗം പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്നത് വ്യാപക പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
ആദ്യ 100 റാങ്ക് പട്ടികയിൽ 9 മലയാളി സാന്നിധ്യമുണ്ട്. UPSC സിവിൽ സർവീസ് പരീക്ഷ ലിസ്റ്റിൽ 21-ാം സ്ഥാനം നേടിയ ദിലീപ് കെ. കൈനിക്കരയാണ് മലയാളി ജേതാക്കളിൽ ഒന്നാമൻ.
ഐഎഎസ് പരീക്ഷയിൽ അഭിമാനനേട്ടം കൈവരിച്ച മറ്റ് മലയാളികൾ ശ്രുതി രാജലക്ഷ്‌മി, വി അവിനാശ്, ജാസ്‌മിൻ, ടി സ്വാതിശ്രീ, സി.എസ് രമ്യ, അക്ഷയ് പിള്ള, ഒ.വി ആൽഫ്രഡ്, അഖിൽ വി. മേനോൻ, ശൈലജ, പി.ബി കിരൺ എന്നിവരാണ്.
തിങ്കളാഴ്ചയാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 2021ലെ UPSC സിവിൽ സർവീസ് പരീക്ഷ ഫലം പുറത്ത് വിട്ടത്. 685 ഉദ്യോഗാർഥികൾ പരീക്ഷയിൽ യോഗ്യത നേടിയെന്നാണ് ഔദ്യോഗിക വിവരം.
വിജയിച്ചവരിൽ 244 പേർ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുന്നു. 73 പേർ സാമ്പത്തിക പിന്നാക്കം നിൽക്കുന്നവരിലും, 203 പേർ മറ്റ് പിന്നാക്ക വിഭാഗങ്ങളിലും ഉൾപ്പെടുന്നു. 105 പേർ പട്ടികജാതിയിലും 60 പേർ പട്ടികവർഗത്തിലും ഉൾപ്പെട്ടവരാണെന്നും കമ്മിഷൻ അറിയിച്ചു.
ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) എന്നിവയിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് യുപിഎസ്‌സി വർഷം തോറും സിവിൽ സർവീസ് പരീക്ഷ നടത്തുന്നത്.
ഐഎഎസ് വിഭാഗത്തിൽ 180, ഐഎഫ്‌എസ് 37, ഐപിഎസ് 200 എന്നിങ്ങനെയാണ് ഒഴിവുകൾ. 2022 ജനുവരിയിലായിരുന്നു ഇതിന്റെ മുഖ്യ പരീക്ഷയായ എഴുത്തുപരീക്ഷ നടത്തിയത്. ഏപ്രിൽ, മെയ് മാസങ്ങളിലായി അഭിമുഖ പരീക്ഷകളും നടത്തി.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക പാരിസ്ഥിതിക കൃഷി സമ്പ്രദായത്തിന്റെ പ്രാധാന്യമെന്ത്?
ഒന്നാം റാങ്ക് നേടിയ ശ്രുതി ശർമ സെന്റ് സ്റ്റീഫൻസ് കോളേജിലെയും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെയും പൂർവ വിദ്യാർത്ഥിനിയാണ്. ജാമിയ മില്ലിയ ഇസ്ലാമിയ റസിഡൻഷ്യൽ കോച്ചിംഗ് അക്കാദമിയിൽ യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.
UPSC സിവിൽ സർവീസ് അന്തിമ ഫലങ്ങൾ 2021: എങ്ങനെ പരിശോധിക്കാം
ഘട്ടം 1: UPSC സിവിൽ സർവീസ് പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ upsc.gov.in സന്ദർശിക്കുക
ഘട്ടം 2: ഹോംപേജിൽ ലഭ്യമായ ‘UPSC സിവിൽ സർവീസ് അന്തിമ ഫലം 2021’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ഫലം സ്ക്രീനിൽ ഒരു PDF ഫയലിൽ ദൃശ്യമാകും
സ്റ്റെപ്പ് 4: ഡൗൺലോഡ് ചെയ്ത് ഫയൽ റഫറൻസിനായി പ്രിന്റൗട്ട് എടുക്കാം.
വിജയത്തിളക്കം നേടിയ ഉദ്യോഗാർഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയുടെ വികസന യാത്രയുടെ സുപ്രധാന സമയത്ത് ജീവിതത്തിൽ പുതിയ തുടക്കം കുറിയ്ക്കുന്ന യുവത്വങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നാണ് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തത്.