കർഷകർ നേരിട്ട് നടത്തുന്ന നഗരപ്രദേശങ്ങളിലെ ആഴ്ച ചന്ത. കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരളം ഫാം ഫ്രഷ് ജീവനി - സജ്ഞീവിനി പദ്ധതി പ്രകാരം കർഷകർ ഉത്പാദിപ്പിക്കുന്ന ഏത് ഉൽപന്നങ്ങളും ( ഫലവർഗ്ഗം, പച്ചക്കറികൾ, പക്ഷികൾ , മൃഗങ്ങൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ ...... etc.) നേരിട്ട് വിൽക്കാൻ കഴിയുന്ന വലിയ ഒരിടം ഒരുങ്ങുന്നു തൊടുപുഴയിൽ .തൊടുപുഴ ന്യൂ തീയറ്റർ ഗ്രൗണ്ടിൽ ഫാർമേഴ്സ് ക്ളബിൻ്റെ ചുമതലയിൽ ക്യഷി ഭവൻ്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ഒരു ദിവസം തുറക്കുന്ന മാർക്കറ്റിൽ കർഷകർക്ക് ഉൽപന്നങ്ങൾ നേരിട്ട് പ്രദർശിപ്പിക്കുവാനും വിൽക്കുവാനും കൂടുതൽ ഓർഡറുകൾ സ്വീകരിക്കുവാനും വഴി ഒരുക്കുകയാണ് ഈ മാർക്കറ്റിൻ്റെ ലക്ഷ്യം
ഈ മാർക്കറ്റിൻ്റെ ഔപചാരിക ഉദ്ഘാടനം കേരള പിറവി ദിനമായ നവം.1 -ന് ഉച്ചകഴിഞ്ഞ് 3.30-ന് . മുനിസിപ്പൽ ചെയർ പേഴ്സൻ ശ്രീമതി.സിസിലി ടീച്ചർ നിർവഹിക്കുകയാണ്. ജില്ലാ കൃഷി ഓഫിസർ ,മറ്റ് കൃഷി ഉദ്യോഗസ്ഥർ ,വാർഡ് കൗൺസിൽ അംഗങ്ങൾ, ഫാർമേഴ്‌സ് ക്ലബ് മെംബേർസ്, കർഷകർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്..ഉൽപന്നങ്ങൾ വിൽക്കുവാൻ ആഗ്രഹിക്കുന്ന കർഷകർ, ഹരിത സംഘങ്ങൾ , ഗ്രൂപ്പുകൾ എന്നിവർ ബന്ധപ്പെടുക ജോഷ്വ -(മുൻസിപ്പൽ കൃഷി ഭവൻ ) 9995154891 ഫാർമേഴ്‌സ് ഇക്കോ ഷോപ്പ് ph 9446846431 തൊടുപുഴ ഫാർമേഴ്‌സ് ക്ലബ് 9447668352, കാർഷിക ലൈബ്രറി ഫോൺ 9188434801 ഫാർമേഴ്‌സ് emarket ഫോൺ 8289841633 തോംസൺ പി ജോഷ്വ (മുൻസിപ്പൽ കൃഷി ഭവൻ ) ടോം ചെറിയാൻ (തൊടുപുഴ ഫാർമേഴ്‌സ് ക്ലബ് ) www.farmersemarket.in
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാം?
#Farmer #Krishibhavan #Thodupuzha #November1 #Krishi