ഉപയോഗമുള്ള പഴയ സാധനങ്ങള്‍ കൈമാറാന്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീയുടെ കൈമാറ്റ ചന്തയുണ്ട് (സ്വാപ്പ് ഷോപ്പ്). കൈമാറി കിട്ടിയ 500-ഓളം ഉപയോഗയോഗ്യമായ സാധനങ്ങളാണ് മേള തുടങ്ങിയ ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ 250-ഓളം പേര്‍ക്കായി വിതരണം ചെയ്തത്. ഉപയോഗിക്കാവുന്ന വസ്ത്രങ്ങളും വീടുകളിലും സ്ഥാപനങ്ങളിലും നിലവില്‍ ഉപയോഗിക്കാത്തതും ഉപയോഗയോഗ്യവുമായ സാധനസാമഗ്രികളാണ് കൈമാറ്റച്ചന്തയില്‍ ആളുകള്‍ നല്‍കുന്നത്.
ഒരാള്‍ക്ക് രണ്ട് സാധനങ്ങള്‍ വരെ എടുക്കാനാകും. നിരവധി പേരാണ് ഇതിനോടകം പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ടി.വി, ബാഗ്, ആഭരണങ്ങള്‍ തുടങ്ങി ഉപയോഗപ്രദമായ വസ്തുക്കള്‍ കൈമാറ്റച്ചന്തയില്‍ നല്‍കിയത്. ഇപ്രകാരം ലഭ്യമാകുന്ന സാധനസാമഗ്രികള്‍ കൈമാറ്റചന്തയിലൂടെ ആവശ്യക്കാര്‍ക്ക് സൗജന്യമായി കൈമാറുകയാണ് കുടുംബശ്രീ.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീയുടെ വിഷു വിപണനമേളയ്ക്ക് തുടക്കമായി
ഒരാള്‍ക്ക് രണ്ട് സാധനങ്ങള്‍ വരെ എടുക്കാനാകും. നിരവധി പേരാണ് ഇതിനോടകം പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ടി.വി, ബാഗ്, ആഭരണങ്ങള്‍ തുടങ്ങി ഉപയോഗപ്രദമായ വസ്തുക്കള്‍ കൈമാറ്റച്ചന്തയില്‍ നല്‍കിയത്. ഇപ്രകാരം ലഭ്യമാകുന്ന സാധനസാമഗ്രികള്‍ കൈമാറ്റചന്തയിലൂടെ ആവശ്യക്കാര്‍ക്ക് സൗജന്യമായി കൈമാറുകയാണ് കുടുംബശ്രീ.
പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും അതുവഴി പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം കുറയ്ക്കാനും കൈമാറ്റച്ചന്ത സഹായിക്കും. ഒരു വ്യക്തി ഉപയോഗിച്ച വസ്തു തന്റെ ആവശ്യത്തിന് ശേഷം വലിച്ചെറിയുന്നതിന് പകരം മറ്റൊരാളുടെ ആവശ്യത്തിന് കൈമാറ്റം ചെയ്യപ്പെടാനുള്ള അവസരം കൈമാറ്റച്ചന്തയിലൂടെ ലഭിക്കുന്നു.