സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കുന്നു. മൊത്തം 60 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നർക്ക് ജാർഖണ്ഡിലെ ബൊക്കാറോ ജനറൽ ആശുപത്രിയിൽ നിയമനം ലഭിക്കും. അഭിമുഖത്തിന് ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക. വിശദമായ വിവരങ്ങൾ അറിയാൻ സ്റ്റീൽ അതോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.sail.co.in സന്ദർശിക്കുക.
ഡോക്ടർ- 30, നഴ്സ്- 30 എന്നിങ്ങനെ ആകെ 60 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ കുറഞ്ഞത് MBBS ബിരുദമുണ്ടായിരിക്കണം. BSc Nursing യോഗ്യതയുള്ളവർക്ക് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടർമാർക്ക് ദിവസം 5000 രൂപ എന്നിങ്ങനെയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. എട്ടു മണിക്കൂറാണ് ജോലി സമയം. നഴ്സ് തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് ദിവസവും 1000 രൂപ എന്നതായിരിക്കും ശമ്പളം. എട്ടു മണിക്കൂർ തന്നെയാണ് ഡ്യൂട്ടി സമയം.
ഈ തസ്തികകളലേക്കുള്ള നിയമനം 30 ദിവസത്തിനുള്ളിൽ നടക്കും. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തിൽ പങ്കെടുക്കാനായി എത്തുന്നവർ അസർ സർട്ടിറിക്കറ്റുകൾ, പാൻ കാർഡ്, ആധാർ കാർഡ്, ബാാങ്ക് പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടു വരിക.
മേയ് 3 മുതൽ മേയ് 8 വരെയാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.