എൻടിപിസി ലിമിറ്റഡിലെ (National Thermal Power Corporation) 864 എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഗേറ്റ് 2 മുഖേനയാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്. എൻടിപിസിയുടെ വിവിധ പ്ലാന്റുകളിലുള്ള ഒരു വർഷ പരിശീലനത്തിനു ശേഷമായിരിക്കും നിയമനം.
ബന്ധപ്പെട്ട വാർത്തകൾ: നേവൽ റിപ്പയർ/ എയർക്രാഫ്റ്റ് യാഡിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അവസാന തിയതി
നവംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത
∙ഇലക്‌ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്/പവർ ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (29/10/2022)
∙മെക്കാനിക്കൽ: മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ഇൻഡസ്ട്രിയൽ എൻജി./പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജി./തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടമേഷൻ/പവർ എൻജിനീയറിങ്.
∙ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് പവർ/പവർ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
∙ഇൻസ്ട്രുമെന്റേഷൻ: ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് കൺട്രോൾ.
∙സിവിൽ: സിവിൽ/ കൺസ്ട്രക്‌ഷൻ എൻജിനീയറിങ്
∙മൈനിങ്: മൈനിങ്.
ബന്ധപ്പെട്ട വാർത്തകൾ: സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം
65% മാർക്കോടെ അനുബന്ധവിഭാഗങ്ങളിലെ എൻജിനീയറിങ്/ടെക്‌നോളജി ബിരുദം/എഎംഐഇ. പാസായിരിക്കണം. പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 55% മതി.
പ്രായപരിധി:
27 വയസ്സ്. അർഹർക്ക് ഇളവുണ്ട്
ശമ്പളം: 40,000-1,40,000.