പത്താം ക്ലാസും ഐ.ടി.ഐയും കഴിഞ്ഞവർക്ക് ഫിറ്റർ, വെൽഡർ, മെക്കാനിക്ക്, കാർപ്പെന്റർ, ഇലക്ട്രീഷ്യൻ എന്നീ ട്രേഡുകളിലെ അപ്രൻ്റീസ് ഒഴിവുകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം
നോർത്ത് സെൻട്രൽ റെയിൽവേയിലെ 480 അപ്രന്റീസ് ഒഴിവുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത് . നടപടികൾ പുരോഗമിക്കുകയാണ്. ഏപ്രിൽ 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 17നാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തെരഞ്ഞെടുപ്പ് രീതി, തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്.
ഫിറ്റർ- 286 ഒഴിവ്
വെൽഡർ- 11 ഒഴിവ്
മെക്കാനിക്ക്- 84 ഒഴിവ്
കാർപ്പെന്റർ- 11 ഒഴിവ്
ഇലക്ട്രീഷ്യൻ- 88 ഒഴിവ്
എന്നിങ്ങനെയാണ് ഒഴിവുകൾ.
കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. ഇതിന് പുറമെ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐയും ഉണ്ടായിരിക്കണം.
15 മുതൽ 24 വയസുവരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പന്റോടുകൂടി നിയമനം നൽകും
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. ജനറൽ വിഭാഗത്തിന് 170 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.