അപേക്ഷകൾ ക്ഷണിച്ചു
തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് 179 ദിവസത്തേക്ക് പ്രതിമാസം 23000 രൂപ നിരക്കില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
റെയിൽടെൽ ഇന്ത്യയിലെ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അംഗീകൃത സര്‍വ്വകലാശാല എം.എസ്.ഡബ്ല്യു/ കമ്പ്യൂട്ടര്‍ പരിജ്ഞാനത്തില്‍ ഡിഗ്രി/ഡിപ്ലോമ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍.
ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 20 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ചെയര്‍മാന്‍, ജില്ലാ നിയമ സേവന അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, എ.ഡി.ആര്‍. ബില്‍ഡിങ്ങ്, അയ്യന്തോള്‍.പി.ഒ. തൃശൂര്‍-680003 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0487-2363770.
സ്‌പെഷ്യൽ ക്ലാർക്ക്, ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ എന്നി തസ്തികകളിൽ നിയമനം നടത്തുന്നു
താൽകാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ
വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും റസ്റ്ററന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താൽകാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ ജനുവരി 27, 28 തീയതികളില്‍ നടക്കും.
ഹൗസ് കീപ്പിങ്, റസ്റ്ററന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് 27-ന് രാവിലെ 11 നും കുക്ക് തസ്തികയിലേക്ക് 28-ന് രാവിലെ 11-നും എറണാകുളം ഗവ ഗസ്റ്റ് ഹൗസിലാണ് ഇന്റര്‍വ്യൂ. യോഗ്യത ഹൗസ് കീപ്പിങ് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. റസ്റ്ററന്റ് സര്‍വീസ് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. കുക്ക് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം.
പ്രായ പരിധി 2022 ജനുവരി ഒന്നിന് 18-40.