തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ്
ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ (ഒന്ന്), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് (ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്.
ത്രിവത്സര പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ/ ദ്വിവത്സര ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് അക്രഡിറ്റഡ് ഓവര്‍സിയറുടെ യോഗ്യത. ബി.കോം വിത്ത് പി.ജി.ഡി.സി.എയാണ് അക്കൗണ്ടന്റിന്റെ യോഗ്യത.
ഓവര്‍സിയര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെയും അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടിനും പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 04994260073
വനിതാ ITI മെഴുവേലിയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍സീറ്റ്ഒഴിവ്
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവുളള സീറ്റുകളിലേക്കും പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണംചെയ്തിട്ടുള്ള സീറ്റിലേക്കും പ്രവേശനത്തിനായി നവംബര്‍ അഞ്ചിന് ഉച്ചയ്ക്കുശേഷം മൂന്നുവരെ നേരിട്ട് ഓഫീസില്‍ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക്ഓഫീസുമായി നേരിട്ടോ, 0468 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.