കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഐസിഎആർ സാമ്പത്തിക സഹായത്തോടെ നടക്കുന്ന ഒരു ഗവേഷണ പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അടുത്ത വർഷം മാർച്ച് 31 വരെ താൽകാലികാടിസ്ഥാനത്തിലാണ് നിയമനം.
വിദ്യാഭ്യാസ യോഗ്യത
അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലേതിലെങ്കിലും എം എസ് സി അല്ലെങ്കിൽ എംടെക്, എംസിഎ എന്നിവയേതെങ്കിലുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മൂന്ന് വർഷ ബിരുദവും രണ്ട് വർഷ പിജിയും ഉള്ളവർക്ക് നെറ്റ് അല്ലെങ്കിൽ പി എച്ച്ഡി വേണം.
അഭിലഷണീയ യോഗ്യതകൾ
സ്റ്റാറ്റിസ്റ്റികൽ ഡിസൈനിൽ പ്രവൃത്തിപരിചയം, സോഫ്റ്റ്വെയർ, മൊബൈൽ ആപ്പ്, വെബ് ഡെവലപ്മെന്റ് തുടങ്ങിയവയിലുള്ള പരിചയം, സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്വെയറുകളായ എസ്.എ.എസ്., ആർ, മാറ്റ്ലാബ് എന്നിവയിലുള്ള പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
അപേക്ഷകൾ അയക്കേണ്ട വിധം
യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും jrf.fradcmfri@gmail.com എന്ന ഇമെയിലിൽ ഓഗസ്റ്റ് ഒന്നിന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).