Updated on: 10 February, 2021 6:30 AM IST
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഏകദേശം 35 സ്റ്റാളുകളിലായി എക്സിബിഷനും ഒരുക്കിയിട്ടുണ്ട്.

രാവിലെ 11 മണിക്ക് തൃശൂർ ടൗൺഹാളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. 

ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, പ്രൊഫ സി രവീന്ദ്രനാഥ്, ചീഫ് വിപ്പ്  കെ രാജൻ, കോർപ്പറേഷൻ മേയർ എം കെ  വർഗീസ്, എം പിമാരായ  ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ബെന്നി ബഹനാൻ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്  മാസ്റ്റർ, ജില്ലാ കലക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.

കാർഷിക മേഖലയിലെ നൂതന ആശയങ്ങൾ പങ്കു വയ്ക്കുന്നതിനും കാർഷികോല്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധനവ് എന്നിവ വ്യാപകമാക്കുന്നതിനുമായി  കേരളത്തിലെ കർഷ കരെയും സംരംഭകരെയും ശാസ്ത്രജ്ഞരെയും  പൊതുസമൂഹത്തെയും ഒത്തൊരുമിച്ച് കേരള സർക്കാർ സംഘടിപ്പിച്ച്‌ വരുന്ന  പരിപാടിയാണ് വൈഗ.

വൈഗ 2021 ന്റെ ആശയം കാർഷികോല്പന്ന സംസ്കരണം - മൂല്യവർദ്ധനവ്- കയറ്റുമതി എന്നിവയാണ്. ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന വിവിധ സെഷനുകളാണ്  ഇത്തവണ വൈഗയുടെ പ്രധാന ആകർഷണം.

ഫെബ്രുവരി 14 വരെ

റീജിയണൽ തിയേറ്റർ, ടൗൺഹാൾ, 

സാഹിത്യ അക്കാദമി ഹാൾ, സെന്റ് തോമസ് കോളേജ് വൈ എം സി എ ഹാൾ, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ എന്നിങ്ങനെ അഞ്ച് വേദികളിലായാണ് വൈഗ  സംഘടിപ്പിക്കുന്നത്.

അഞ്ചുദിവസം കർഷകർക്കും, കാർഷിക സംരംഭകർക്കുമായി സാങ്കേതിക സെഷനുകൾ സംഘടിപ്പിക്കും. കൂടാതെ  കാർഷിക മേഖലയിലെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനസ്റ്റാളുകളും ഉണ്ടായിരിക്കും. കാർഷിക സംരംഭകർക്കായി വെർച്വൽ  പ്ലാറ്റ്ഫോമിൽ ബി ടു ബി മീറ്റ്, വൈഗ അഗ്രി ഹാക്ക് 2021 ഉം ഇതിന്റെ ഭാഗമാകും.  കാർഷിക മേഖലയിലെ വിവിധ  പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് വിദ്യാർത്ഥികൾ, യുവജനങ്ങൾ, പൊതുജനങ്ങൾ, കാർഷിക മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കുചേരുന്നതാണ്‌  അഗ്രി ഹാക്കത്തോൺ.

തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഏകദേശം 35 സ്റ്റാളുകളിലായി എക്സിബിഷനും  ഒരുക്കിയിട്ടുണ്ട്. 

കിഴങ്ങുവർഗ്ഗവിളകൾ, തേൻ, കാപ്പി എന്നിവയുടെ  സംസ്കരണവും  മൂല്യവർധനവും, സംരംഭകത്വ പ്രോത്സാഹന മേഖലയും പദ്ധതികളും

സംഭരണം, പാക്കിങ്, ബ്രാൻഡിങ്, ലൈസൻസ് ലഭ്യതയ്ക്ക് സുഗമമായ സേവനങ്ങൾ, കാർഷികോൽപ്പന്നങ്ങളുടെ ഭൗമസൂചിക നിർണയം, സുഗന്ധവിളകളുടെ സംസ്കരണവും മൂല്യ വർധനവും, പൂ  കൃഷിയുടെ കയറ്റുമതി സാധ്യതകൾ, വാണിജ്യാടിസ്ഥാനത്തിൽ കൂൺ  കൃഷിക്കുള്ള സാധ്യതകൾ സംരംഭകർക്കായുള്ള സാമ്പത്തിക സഹായ പദ്ധതികൾ തുടങ്ങി  വിവിധ വിഷയങ്ങളിലായാണ് വർക് ഷോപ്പുകളും സെമിനാറുകളും  നടത്തുന്നത്. 

വൈഗ സാങ്കേതിക മാർഗരേഖയുടെ അവതരണം കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ ആർ  ചന്ദ്രബാബു നിർവഹിക്കും. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിത റോയ് സ്വാഗതവും കൃഷി ഡയറക്ടർ ഡോ കെ വാസുകി  കൃതജ്ഞതയും രേഖപ്പെടുത്തും.

English Summary: Vaiga to start awakening in agriculture from today (February 10) 35 stalls at the indoor stadium
Published on: 09 February 2021, 10:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now