Updated on: 7 March, 2025 5:02 PM IST
കാർഷിക വാർത്തകൾ

1. കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാര്‍ഷിക മേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ അഥവാ സ്‌മാം (SMAM) പദ്ധതി. പട്ടികജാതി, പട്ടികവർഗ, ചെറുകിട, വനിതാ സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സംരംഭകർ, കർഷക സംഘങ്ങൾ എന്നിവർക്ക് പവർ ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രം, നടീൽ യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി സാമ്പത്തിക ആനുകൂല്യം ലഭിക്കും. കൂടാതെ വ്യക്തിഗത ആനുകൂല്യവും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹിയറിംഗ് സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകൾ ഓൺലൈനായി കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി- SMAM വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് - ഫോൺ: 0471-2306748, 0477-2266084, 0477-2266084, 0495-2725354, ഇ-മെയിൽ: smamkerala@gmail.com

2. അലപ്പുഴ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് മാർച്ച്‌ 11-ാം തീയതി ചെറുധാന്യങ്ങളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500 രൂപ ആണ് പരിശീലന ഫീസ്. താല്പര്യം ഉള്ളവർ 0479-2449268,0479-2959268,9447790268 എന്നീ ഫോൺ നമ്പറുകളിൽ മുൻകൂട്ടി വിളിച്ചു പേര് രജിസ്റ്റർ ചെയ്യുക.

3. മഴ ശമിച്ചതോടെ സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനിലാമുന്നറിയിപ്പ്. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ സാധ്യതയും നിലനിൽക്കുന്നുണ്ട്. അതേസമയം പകൽ താപനില എല്ലാ ജില്ലകളിലും ഉയർന്നു നിൽക്കും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മധ്യകേരളത്തിൽ താപനില 40 ഡിഗ്രിയോട് അടുക്കാൻ സാധ്യത. 13-ാം തീയതി മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിനാൽ താപനിലയിൽ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: 'Value Added Products from Millets' Training Program... more Agricultural News
Published on: 07 March 2025, 05:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now