Updated on: 28 August, 2024 2:38 PM IST
കശുമാവ് കൃഷിവികസനത്തിനായുള്ള വിവിധ പദ്ധതികള്‍

1. കശുമാവ് തോട്ട നിര്‍മ്മാണം (Cashew Plantation)
കുറഞ്ഞത് 2 ഹെക്ടറോ അതില്‍ കൂടുതലോ കൃഷി ചെയ്യുവര്‍ക്ക് കശുമാവിന്‍ തൈകള്‍ സൗജന്യമായി നല്‍കുന്നു . 7 മീറ്റര്‍ x 7 മീറ്റര്‍ അകലത്തില്‍ 200 തൈകളാണ് ഒരു ഹെക്ടര്‍ സ്ഥലത്തേയ്ക്ക് കൃഷി ചെയ്യേണ്ടത്. രണ്ടാം വര്‍ഷം 75% ഉം 3-ാം വര്‍ഷം രണ്ടാം വര്‍ഷത്തിന്റെ 90% ഉം തൈകള്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു. തൈകള്‍ നശിച്ചു പോയാല്‍ കര്‍ഷകന്‍ സ്വന്തം ചിലവില്‍ തൈകള്‍ വാങ്ങി നട്ട് പരിപാലിച്ചാല്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു.

2. മുറ്റത്തൊരു കശുമാവ് (Muttathoru Kasumavu)
കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്‍സ് അസോസിയേഷനുകള്‍, കശുവണ്ടി തൊഴിലാളികള്‍, സ്‌കൂള്‍ കോളേജ് കുട്ടികള്‍, അഗ്രികള്‍ച്ചര്‍ ക്ലബ്ബുകള്‍ എിവര്‍ക്ക് വേണ്ടി കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നു. പ്രത്യേക പദ്ധതിയാണ്. പൊക്കം കുറഞ്ഞ, അധികം പടരാത്ത വീട് മുറ്റത്ത് നിയന്ത്രിച്ചു വളര്‍ത്താവുന്ന കശുമാവിന്‍ തൈകള്‍ സൗജന്യമായി നല്‍കുന്നു.

3. അതിസാന്ദ്രത കൃഷി (High Density Planting)
ഒരു നിശ്ചിത സ്ഥലത്ത് സാധാരണ നടുന്ന അകലത്തില്‍ നിന്നും വിഭിമായി നടീല്‍ അകലം കുറച്ച് തൈകളുടെ എണ്ണം കൂട്ടി തുടക്കത്തിലെ ആദായം കൂടുതല്‍ കിടുവാന്‍ വേണ്ടിയുള്ള കൃഷി രീതിയാണ്. അതിന്‍ പ്രകാരം 5മീറ്റര്‍ X 5മീറ്റര്‍ അകലത്തില്‍ ഒരു ഹെക്ടറില്‍ 400 തൈകള്‍ നടുവാനുള്ള ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്‍കുന്നു. തൈയുടെ വില ഉള്‍പ്പെടെ 60;20;20 എന്ന ക്രമത്തില്‍ മൂന്ന് വാര്‍ഷിക ഗഡുക്കളായി നല്‍ന്നു രണ്ടാം വര്‍ഷം 75% ഉം 3-ാം വര്‍ഷം രണ്ടാം വര്‍ഷത്തിന്റെ 90% ഉം തൈകള്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു. തൈകള്‍ നശിച്ചു പോയാല്‍ കര്‍ഷകന്‍ സ്വന്തം ചിലവില്‍ തൈകള്‍ വാങ്ങി നട്ട് പരിപാലിച്ചാല്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. ഒരേക്കറെങ്കിലും കൃഷി ചെയ്യുവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു.

4. അതിവസാന്ദ്രത കൃഷി (Ultra High Density Planting)
ഡി.സി.ആര്‍. പുതൂര്‍ (ഐ.സി.എ.ആര്‍), സി.ആര്‍.എസ്. മാടക്കത്തറ (കെ.എ.യു) എന്നീ കശുമാവ് ഗവേഷണണ കേങ്ങ്രള്‍ മേല്‍ത്തരം കശുമാവ് ഗ്രാഫ്റ്ററുകള്‍ ഉപയോഗിച്ച് ഒരു ഹെക്ടര്‍ സ്ഥലത്തു നിന്ന് ഒരു മെട്രിക് ടണ്‍ കശുവണ്ടി സ്ഥിരമായി ഉല്‍പ്പാദിപ്പിക്കാന്‍ സഹായമാകും വിധത്തിലുള്ള നൂതന കൃഷി സബ്രദായമാണ് അതീവ സാന്ദ്രത കൃഷി. ഒരു ഹെക്ടറിന് 1100 തൈകള്‍ കര്‍ഷകന് നല്‍കികൊണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പപിലാകക്കുന്നത്. അതിനായി തിരഞ്ഞെടുകക്കപ്പെടുന്ന കര്‍ഷകര്‍ക്ക് സ്വന്തമായി തുള്ളിനന- ഫെര്‍ട്ടിഗേഷന്‍ എന്നീ സൗകര്യം ഉണ്ടായിരിക്കേണ്ടതുമാണ്. പ്രസ്തുത സ്‌കീം നടപ്പിലാക്കുന്നതിനായി ഒരു ഹെക്ടറിന് 66000/- രൂപ തൈയുടെ വില ഉള്‍പ്പെടെ ഗുണഭോകക്തതാക്കള്‍ക്ക് ആനുകൂല്യമായി നല്‍കുന്നു. മറ്റ് അനുബന്ധധ ചിലവുകള്‍ കര്‍ഷകര്‍ വഹിക്കേണ്ടതാണ്.

5. കശുമാവ് പുതുകൃഷി (Normal Density Planting)
ഈ പദ്ധതി പ്രകാരം കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്‍കുന്നു. 200 തൈകള്‍ 7mX7m അകലത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി ചെയ്യേണ്ടത്. അതിന് തൈയുടെ വില ഉള്‍പ്പെടെ 60;20;20 എന്ന ക്രമത്തില്‍ മൂന്ന് വാര്‍ഷിക ഗഡുക്കളായി നല്‍കുന്നു. രണ്ടാം വര്‍ഷം 75% ഉം 3-ാം വര്‍ഷം രണ്ടാം വര്‍ഷത്തിന്റെ 90% ഉം തൈകള്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു. തൈകള്‍ നശിച്ചു പോയാല്‍ കര്‍ഷകന്‍ സ്വന്തം ചിലവില്‍ തൈകള്‍ വാങ്ങി നട്ട് പരിപാലിച്ചാല്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. ഒരേക്കറെങ്കിലും കൃഷി ചെയ്യുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു.

English Summary: Various schemes for cashew crop development
Published on: 28 August 2024, 02:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now