സമഗ്രശിക്ഷ കേരളയിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
സമഗ്രശിക്ഷ കേരളയിൽ സി.ആർ.സി കോ-ഓർഡിനേറ്റർമാരുടെയും, ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരുടെയും ഒഴിവുകൾ. പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലാണ് നിയമനം. വാക്ക് ഇൻ ഇന്റർവ്യൂ നടത്തും വഴിയായിരിക്കും നിയമനം.
നിയമനം ദിവസവേതനാടി സ്ഥാനത്തിലായിരിക്കും.
യോഗ്യത
1. സി.ആർ.സി. കോ-ഓർഡിനേറ്റർ, ഡിഗ്രി, ബി.എഡ്.
2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡേറ്റാ എൻട്രി ഓപ്പറേഷനിൽ ഗവൺമെന്റ് അംഗീകാരമുള്ള ഇൻസ്റ്റിറ്റിയൂഷന്റെ സർട്ടിഫിക്കറ്റ്. കൂടാതെ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡും ഉണ്ടായിരിക്കണം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. പ്രായപരിധി 50 വയസിൽ കവിയാൻ പാടില്ല.
കറൻസി നോട്ട് പ്രസിലെ 149 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 19-നു രാവിലെ 10 ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു സമീപമുള്ള സമഗ്രശിക്ഷാ പത്തനംതിട്ട ജില്ലാ ഓഫീസിൽ ബയോഡേറ്റയും അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി 0469-2600167 എന്ന നമ്പറിൽ ബന്ധപ്പെടുക.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റിൻറെ ഒഴിവ്
നാഷണൽ കരിയർ സെന്ററിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ തസ്‌തികയിൽ ഒഴിവ്
ഭിന്നശേഷിക്കാർക്കായുള്ള നാഷണൽ കരിയർ സെന്ററിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ (കൊമേഴ്സ്യൽ പ്രാക്ടീസ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവാണുള്ളത്. പ്രായപരിധി 30 വയസ്. പ്രായപരിധിയിൽ വിവിധ വിഭാഗങ്ങൾക്കായുള്ള നിയമാനുസൃതമായ ഇളവു ലഭിക്കും.
അംഗീകൃത സർവകലാശാലാ ബിരുദവും കൊമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ആണു യോഗ്യത. ടൈപ്പിംഗിൽ മിനിറ്റിൽ 40 വാക്കും ഷോർട്ട് ഹാൻഡിൽ 80 വാക്കും വേഗത അഭിലഷണീയം.
താത്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ്, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾഡ് (ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്), നാലാഞ്ചിറ, തിരുവനന്തപുരം - 695 015 എന്ന വിലാസത്തിൽ ഫെബ്രുവരി 22നുള്ളിൽ അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0471 2531175 / 2530371 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.