സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എഞ്ചിനിയർ (കെമിക്കൽ) തസ്തികയിൽ ഈഴവ/ തീയ/ ബില്ലവ വിഭാഗത്തിൽ സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവുണ്ട്.
പ്രായം 01.01.2021 ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം: 40,000 രൂപ. യോഗ്യത: കെമിക്കൽ എഞ്ചിനിയറിങ്/ കെമിക്കൽ ടെക്‌നോളജി ബിരുധം, ബന്ധപ്പെട്ട മേഖലയിലെ ഇൻഡസ്ട്രിയൽ പ്രോജക്ട് പ്രവർത്തനത്തിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണലിൻറെ ഒഴിവ്
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 24 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
അപേക്ഷ ക്ഷണിച്ചു
സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്.
തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയിലും എറണാകുളം ഗവ ഗസ്റ്റ് ഹൗസിലും ഒഴിവുകൾ
ജി.ഐ.എസ് എക്‌സ്പർട്ട് - 1, ഐറ്റി മാനേജർ - 1, പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ www.dslr.kerala.gov. ൽ ലഭിക്കും. അപേക്ഷ 25 വരെ സ്വീകരിക്കും.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സി.എഫ്.സി. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. യോഗ്യത - ത്രിവത്സര ഡിപ്ലോമ ഇന്‍ കോമേര്‍ഷ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒരു വര്‍ഷത്തെ കംമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ/പോസ്റ്റ് ഗ്രാഡ്യുവേറ്റ് ഡിപ്ലോമ, പ്രായം - 18-30. അഭിമുഖം ജനുവരി 20ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍. ഫോണ്‍ - 9497287412, 9495779212.