ആലപ്പുഴ: കാര്‍ഷികമേഖലക്കും ടൂറിസത്തിനും കുടിവെള്ളത്തിനും മുന്‍ഗണന നല്‍കി വീയപുരം ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തെ ബജറ്റ്. 9.5 കോടി രൂപ (9,50,87,250) വരവും 9.2 കോടി (9,24,26,000) രൂപ ചെലവും 35.68 ലക്ഷം (35,68,493) രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ് അവതരിപ്പിച്ചത്.
കൃഷി, ടൂറിസം, കുടിവെള്ളപദ്ധതി, ക്ഷീരവികസനം, ഗതാഗതം, യുവജനക്ഷേമം, ആരോഗ്യം, ജീവന്‍രക്ഷാസമിതി, മത്സ്യമേഖല, വഴിവിളക്ക്, വിദ്യാഭ്യാസം, ഹരിത കര്‍മസേന, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, അപ്പാരല്‍ യൂണീറ്റ്, പോലീസ് എയ്ഡ്‌പോസ്റ്റ്, ബസ് സര്‍വ്വീസ്, പാതയൊരത്ത് പുഷ്പകൃഷി, റെസ്‌ക്യൂ ടീം, എല്ലാവാര്‍ഡുകളിലും കാത്തിരിപ്പുകേന്ദ്രം, സായാഹ്നപാര്‍ക്ക് തുടങ്ങിയ സമസ്ത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്‍ അദ്ധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ഡി. ശ്യാമള, എന്‍. ലത്തീഫ്, മായ ജയചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസഫ് എബ്രഹാം,
രഞ്ജിനി ചന്ദ്രന്‍, ബി. സുമതി, ലില്ലി വര്‍ഗീസ്, പ്രീത ബിനീഷ്, ജയകൃഷ്ണന്‍, ജഗേഷ്, ജിറ്റു കുര്യന്‍, സെക്രട്ടറി സിന്ധു ബാലകൃഷ്ണന്‍, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ സൈമണ്‍ എബ്രഹാം, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.